ഒഴിവുകള്‍:
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ 30, ഹാന്‍ഡിമാന്‍ (പുരുഷന്‍) 112 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍
പത്താം ക്ലാസ് വിജയവും, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും കൈവശമുള്ളവരായിരിക്കണം. (ഡ്രൈവിങ് ലൈസന്‍സ് ട്രേഡ് ടെസ്റ്റ് നടക്കുന്ന അന്ന് ഹാജരാക്കിയാല്‍ മതി).
28 വയസാണ് പ്രായപരിധി. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷത്തെയും ഇളവുണ്ട്.
ഹാന്‍ഡിമാന്‍
എസ്.എസ്.സി അല്ലെങ്കില്‍ പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഹിന്ദി ഭാഷ സംസാരിക്കാനും, മനസിലാക്കാനും കഴിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
28 വയസ് തന്നെയാണ് പ്രായപരിധിയായി ചോദിച്ചിട്ടുള്ളത്. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷത്തെയും ഇളവുണ്ടായിരിക്കും.
ശമ്പളം?
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍: 24,960 രൂപ.
ഹാന്‍ഡിമെന്‍: 22,530 രൂപ.
തെരഞ്ഞെടുപ്പ്?
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ പോസ്റ്റില്‍ ട്രേഡ് ടെസ്റ്റും, ഡ്രൈവിങ് ടെസ്റ്റും ഉണ്ടായിരിക്കും. അതിന് ശേഷം നേരിട്ടുള്ള ഇന്റര്‍വ്യൂ നടക്കും.
ഹാന്‍ഡിമാന്‍ പോസ്റ്റില്‍ ഫിസിക്കല്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടക്കും. തുടര്‍ന്ന് ഇന്റര്‍വ്യൂ നടക്കും.
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന എത്രയും പെട്ടെന്ന് അപേക്ഷിക്കുക. ഒക്ടോബര്‍ 31 ആണ് ലാസ്റ്റ് ഡേറ്റ്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് നേരിട്ട് വിളിക്കും. വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
Comments
Post a Comment