ഡിഗ്രിക്കാര്‍ക്കായി പി.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; “സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്” വിജ്ഞാപനം ഡിസംബറില്‍; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
കേരള പി.എസ്.സിയുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഡിസംബറില്‍ പ്രസിദ്ധീകരിക്കും. ഏകദേശം ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കാന്‍ പോകുന്നത്. വിശദമായ വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് പി.എസ്.സി പുറത്തുവിട്ടിട്ടുണ്ട്. പ്രധാന വിവരങ്ങള്‍ അറിഞ്ഞിരിക്കാം.
കേരള പി.എസ്.സിക്ക് കീഴില്‍ ഡിഗ്രി ലെവല്‍ നിയമനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട റിക്രൂട്ട്‌മെന്റാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്.
കേരള സെക്രട്ടറിയേറ്റ്/ നിയമസഭ/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണല്‍/ സ്‌പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് അസിസ്റ്റന്റ് അല്ലെങ്കില്‍ ഓഡിറ്റര്‍മാരെ നിയമിക്കുക. ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ വിജ്ഞാപനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദമായ സിലബസും, സ്‌കീമും വിജ്ഞാപനത്തിലുണ്ടായിരിക്കും.
ഡിഗ്രി ലെവല്‍ പ്രിലിംസിന് ശേഷമായിരിക്കും മെയിന്‍ പരീക്ഷയുണ്ടായിരിക്കുക. നിലവിലെ റാങ്ക് പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
ആര്‍ക്കൊക്കെ എഴുതാം?
ഏതെങ്കിലും വിഷയത്തിലെ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യതയായി ചോദിച്ചിരിക്കുന്നത്. അംഗീകൃത സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. നിങ്ങളുടെ പി.എസ്.സി പ്രൊഫൈലില്‍ ഡിഗ്രി യോഗ്യത ചേര്‍ത്തിരിക്കണം.
ഒഴിവുകള്‍ എത്ര?
വിജ്ഞാപനം പുറത്തിറക്കാത്തത് കൊണ്ടുതന്നെ കൃത്യമായ ഒഴിവുകള്‍ പറയാന്‍ സാധിക്കില്ല. എങ്കിലും മുന്‍പ് വന്ന നോട്ടിഫിക്കേഷനുകള്‍ പ്രകാരം ഏകദേശം 2000 നടുത്ത് ഒഴിവുകള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞതവണ 2500 ഒഴിവുകളിലേക്കായിരുന്നു വിജ്ഞാപനം വന്നിരുന്നത്.
പ്രായപരിധി?
18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. 36 വയസ് വരെയാണ് പരിധി. (എന്നാല്‍ ഒബിസി കാറ്റഗറിക്കാര്‍ക്ക് 39 വരെയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 41 വയസ് വരെയും അപേക്ഷിക്കാന്‍ സാധിക്കും).
പരീക്ഷ?
ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി നടത്തുന്ന എഴുത്ത് പരീക്ഷകളും, ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. നൂറ് മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയാണുണ്ടാവുക. ഡിഗ്രി ലെവല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടും. വിശദമായ സിലബസും മറ്റ് മാനദണ്ഡങ്ങളും ഡിസംബറില്‍ പുറത്തുവിടും.
ശമ്പളം എത്ര?
നിയമനം ലഭിക്കുന്നവര്‍ക്ക് 27,800 രൂപമുതല്‍ 59,400 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും. ഇതിന് പുറമെ സര്‍ക്കാര്‍ അംഗീകരിച്ച മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
നിങ്ങളുടെ പി.എസ്.സി പ്രൊഫൈല്‍ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
ഏറ്റവും പുതിയ psc വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Comments
Post a Comment