എയര്‍ ഇന്ത്യക്ക് കീഴില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; 1652 ഒഴിവുകള്‍; എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രിക്കാര്‍ക്ക് അവസരം
എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ ഗോവ, മുംബൈ, അഹമ്മദാബാദ് എയര്‍പോര്‍ട്ടുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 1652 ഒഴിവുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. പരീക്ഷയൊന്നും എഴുതാതെ നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം നടക്കുക. പിന്നീട് നീട്ടി നല്‍കും. വിശദ വിവരങ്ങള്‍ ചുവടെ,
മുംബൈ= 1067, ഗോവ = 429, അഹമ്മദാബാദ് = 156 എന്നിങ്ങനെയാണ് ഓരോ സ്ഥലങ്ങളിലെയും ഒഴിവുകള്‍.
ഒഴിവുകള്‍: കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ജൂനിയര്‍ ഓഫീസര്‍, ഹാന്‍ഡിമാന്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ് എന്നിങ്ങനെ നിരവധി ഒഴിവുകളാണുള്ളത്.
ഗോവ
1. ഹാന്‍ഡിമാന്‍/ ഹാന്‍ഡിവുമണ്‍
പ്രായം: 28 വരെ.
ഒഴിവ്: 214
ശമ്പളം: 18,840
യോഗ്യത: എസ്.എസ്.എല്‍.സി+ ഇംഗ്ലീഷ്, ഹിന്ദി ഭാഷ പരിജ്ഞാനം.
2. കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്
പ്രായം: 28 വരെ.
ഒഴിവ്: 57
ശമ്പളം: 24,690
യോഗ്യത: ഡിഗ്രി + ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം.
(ഇതിന് പുറമെ യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, സീനിയര്‍ റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഓഫീസര്‍, ഡ്യൂട്ടി മാനേജര്‍ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്)
അഹമ്മദാബാദ്
1. ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്
പ്രായം: 28 വരെ.
ഒഴിവ്: 58
ശമ്പളം: 24960
യോഗ്യത: പ്ലസ് ടു വിജയം+ ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം.
(ഇതിന് പുറമെ ഡെപ്യൂട്ടി മാനേജര്‍, ഡ്യൂട്ടി ഓഫീസര്‍, ഡ്യൂട്ടി മാനേജര്‍, ജൂനിയര്‍ ഓഫീസര്‍, സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ തുടങ്ങിയ ഒഴിവുകളുമുണ്ട്)
മുംബൈ
1. കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്/ സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്
പ്രായം: 33 വയസ് വരെ.
ഒഴിവ്: 524
ശമ്പളം: 27450-28605
യോഗ്യത: ഡിഗ്രി, ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലെ പരിജ്ഞാനം+ അഞ്ചുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
2. റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്
പ്രായം: 28 വരെ.
ഒഴിവ്: 170
ശമ്പളം: 27450
യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ഐ.ടി.ഐ + സാധുവായ ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്.
3. യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍
പ്രായം: 28 വരെ.
ഒഴിവ്: 100
ശമ്പളം: 24960
യോഗ്യത: പത്താം ക്ലാസ് വിജയം + ഹെവി ലൈസന്‍സ്.
ഇതിന് പുറമെ ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍, ഡ്യൂട്ടി ഓഫീസര്‍, ജൂനിയര്‍ ഓഫീസര്‍-കസ്റ്റമര്‍ സര്‍വീസ്, റാംപ് മാനേജര്‍, ഡെപ്യൂട്ടി റാംപ് മാനേജര്‍, ഡ്യൂട്ടി മാനേജര്‍- റാംപ്, ഡ്യൂട്ടി മാനേജര്‍- കാര്‍ഗോ, ഡ്യൂട്ടി ഓഫീസര്‍ - കാര്‍ഗോ എന്നിങ്ങനെ വേറെയും നിരവധി ഒഴിവുകളുണ്ട്.
ഇന്റര്‍വ്യൂ
മുകളില്‍ പറഞ്ഞ തസ്തികകളില്‍ ഒക്ടോബര്‍ അവസാന ആഴച്ചകളില്‍ ഇന്റര്‍വ്യൂ നടക്കും. മുംബൈയിലെ ഇന്റര്‍വ്യൂ 22 മുതല്‍ 26 വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഗോവയിലേത് ഒക്ടോബര്‍ 24 മുതല്‍ 28 വരെയും, അഹമ്മദാബാദിലേത് 23,25,26,28 വരെയും നടക്കും. ഇന്റര്‍വ്യൂവിന് മുന്‍പ് 500 രൂപ ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.
Website: Click
Mumbai Notification: Click
Goa Notification: Click
Ahammadabad Notification: Click
Comments
Post a Comment