ഭാരത് ഡയനാമിക്‌സ് ലിമിറ്റഡ് (BDL) , 2024-25 വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ആകെ 117 ഒഴിവുകളുണ്ട്. ഫിറ്റര്‍, ഇലക്‌ട്രോണിക്‌സ്, COPA തുടങ്ങി നിരവധി ട്രേഡുകളില്‍ അവസരങ്ങളുണ്ട്. നവംബര്‍ 11നകം അപേക്ഷ നല്‍കണം.
പത്താം ക്ലാസ്, ഐ.ടി.ഐ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സെന്‍ട്രല്‍ അപ്രന്റീസ്ഷിപ്പ് കൗണ്‍സില്‍ അംഗീകരിച്ച സ്റ്റൈപ്പന്റോടെയായിരിക്കും നിയമനം.
നിയമന സ്ഥലം: ബി.ഡി.എല്ലിന്റെ തെലങ്കാനയിലെ, ബാനൂര്‍ യൂണിറ്റിലാണ് ജോലി.
ഒഴിവുകള്‍?
ഫിറ്റര്‍ 25, ഇലക്ട്രോണിക്‌സ് മെക്കാനിക് 22, മെഷീനിസ്റ്റ് (കണ്‍വെന്‍ഷനല്‍) 8, മെഷീനിസ്റ്റ് (ജനറല്‍) 4, വെല്‍ഡര്‍ 5, മെക്കാനിക് ഡീസല്‍ 2, ഇലക്ട്രീഷ്യന്‍ 7, ടര്‍ണര്‍ 8, COPA 20, പ്ലംബര്‍ 1, കാര്‍പ്പെന്റര്‍ 1, എസി മെക്കാനിക് 2, ലാബ് അസിസ്റ്റന്റ് 2 എന്നിങ്ങനെയാണ് ഒഴിവ് വരുന്നത്.
വിദ്യാഭ്യാസ യോഗ്യത
ഫിറ്റര്‍ : ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ
ഇലക്ട്രോണിക്‌സ് മെക്കാനിക് : ഇലക്ട്രോണിക് മെക്കാനിക്‌സ് ട്രേഡില്‍ ഐ.ടി.ഐ
മെഷീനിസ്റ്റ് (കണ്‍വെന്‍ഷനല്‍) : മെഷിനീസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ
മെഷീനിസ്റ്റ് (ജനറല്‍) : മെഷീനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ
വെല്‍ഡര്‍ : വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ
മെക്കാനിക് ഡീസല്‍ : മെക്കാനിക് ഡീസല്‍ ട്രേഡില്‍ ഐ.ടി.ഐ
ഇലക്ട്രീഷ്യന്‍ : ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ
ടര്‍ണര്‍ : ടര്‍ണര്‍ ട്രേഡില്‍ ഐ.ടി.ഐ
COPA: COPA ട്രേഡില്‍ ഐ.ടി.ഐ
പ്ലംബര്‍ : പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ
കാര്‍പ്പെന്റര്‍ : കാര്‍പ്പെന്ററി ട്രേഡില്‍ ഐ.ടി.ഐ
എസി മെക്കാനിക് : എസി മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐ
ലാബ് അസിസ്റ്റന്റ് : ലാബ് അസിസ്റ്റന്റ് ട്രേഡില്‍ ഐ.ടി.ഐ
പ്രായം: 14 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.
തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമയത്ത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, യോഗ്യത വിവരങ്ങള്‍, മറ്റ് രേഖകളും, ഫോട്ടോയും നല്‍കണം.
Apply
Notitfication

Comments
Post a Comment