ഇടുക്കിയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ അഡീഷണല്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിലേക്കാണ് അഡീഷണല്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നത്.
യോഗ്യത
- അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവര്‍ക്ക് അപേക്ഷിക്കാം.
- MSW/ MBA (HR)/ MA Sociology/ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേതെങ്കിലുമാണ് വിദ്യാഭ്യാസ യോഗ്യത.
- മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !
- ഒരു വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. മികവിന് അനുസരിച്ച് കാലാവധി നീട്ടാം.
- 40 വയസാണ് പ്രായപരിധി.
- മാസം 25,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തി ശേഷം, എഡിഎസ് ചെയര്‍പേഴ്‌സന്റെ / സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ, സിഡിഎസ് ചെയര്‍പേഴ്‌സന്റെ/ സെക്രട്ടറിയുടെ മേലൊപ്പോടെ കൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ അയക്കണം. ഒക്ടോബര്‍ 25ന് വൈകീട്ട് 5 മണിക്കാണ് ലാസ്റ്റ് ഡേറ്റ്.
ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, PIN: 685 603 എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ 'ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയിലെ അഡീഷണള്‍ ഫാക്കല്‍റ്റി അപേക്ഷ ' എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം എന്നിവ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സംശയങ്ങള്‍ക്ക്: 04862 232223
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#job #kudumbashree

Comments
Post a Comment