നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങിലേക്ക് ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ജോലിയൊഴിവ്. (NIRT- FRONT OFFICE EXECUTIVE RECRUITMENT.) ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം.
പ്രായം: 30 വയസ് കഴിയരുത്.
യോഗ്യത: സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി വിജയിച്ചവരായിരിക്കണം. മാത്രമല്ല കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശ്രദ്ധിക്കുക,
- 11 മാസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
- ഒക്ടോബര്‍ 28ന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ നടക്കുക.
- അന്നേദിവസം കോട്ടയത്തുള്ള ഡയറക്ടര്‍ ട്രെയിനിങ് (I/C), NIRT, KOTTAYAM-9 എന്ന അഡ്രസില്‍ എത്തിച്ചേരണം.
- ഇന്റര്‍വ്യൂവിന് എത്തുമ്പോള്‍ പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം കരുതണം.
- കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുക.
- സംശയങ്ങള്‍ക്ക്: 0481- 2353325.

Comments
Post a Comment