സര്‍ക്കാര്‍ പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ജോലി നേടാന്‍ അവസരം. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം, മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിങ് സെന്ററിലേക്കാണ് ട്രെയിനര്‍മാരെ നിയമിക്കുന്നത്.
പി.എസ്.സി പരിശീലനം നല്‍കുന്നതിനായി ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിലേക്കാണ് ട്രെയിനര്‍മാരെ ആവശ്യമുള്ളത്. ഒരു വര്‍ഷത്തേക്കായാണ് കരാര്‍ നിയമനം നടക്കുന്നത്. മികവിനനുസരിച്ച് മൂന്ന് വര്‍ഷത്തേക്ക് വരെ നിയമനം നീട്ടി നല്‍കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
45 വയസാണ് പ്രായപരിധി. പിജിയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിട്ടുള്ളത്. അതിന് പുറമെ മത്സര പരീക്ഷ പരിശീലനത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഒക്ടോബര്‍ 30ന് മുന്‍പായി സ്ഥാപനത്തില്‍ നല്‍കണം.
Comments
Post a Comment