തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ പൊതുമരാമത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേന്ദ്രീകൃത കോള്‍സെന്ററില്‍ ജോലിയൊഴിവ്. കസ്റ്റമര്‍ റിലേഷന്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. കേരള സര്‍ക്കാര്‍ സി.എം.ഡി മുഖേനയാണ് റിക്രൂട്ട്‌മെന്റ്. ആകെ 20 ഒഴിവുകളുണ്ട്. വിശദവിവരങ്ങള്‍ ചുവടെ,
പ്രായം: 40 വയസ് വരെ.
ശമ്പളം: എട്ട് മണിക്കൂര്‍ ഷിഫ്റ്റിന് 955 രൂപ.
യോഗ്യത: ഡിപ്ലോമ/ ഡിഗ്രി IN EEE അല്ലെങ്കില്‍ സി.എസ്, അതുമല്ലെങ്കില്‍ ബന്ധപ്പെട്ട ഫീല്‍ഡിലെ ഏതെങ്കിലും യോഗ്യതയും, 6 മാസത്തെ എക്‌സ്പീരിയന്‍സും.
ജോലിസ്ഥലം: വൈദ്യുതി ഭവന്‍, പട്ടം, തിരുവനന്തപുരം.
ശ്രദ്ധിക്കുക,
ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ് ഇപ്പോള്‍ നടക്കുന്നത്. മികവിനനുസരിച്ച് കൂട്ടി നല്‍കാം.
തിരുവനന്തപുരത്ത് താമസിക്കുന്നവരെ മാത്രമേ പരിഗണിക്കൂ.
അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 4.
Comments
Post a Comment