പൊതുമേഖല സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (FCI) വിവിധ തസ്തികകളില്‍ ജോലിക്കാരെ നിയമിക്കുന്നു. ഏകദേശം 15,465 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ഇതിനായുള്ള പരീക്ഷ ഡിസംബറില്‍ നടക്കും. ജനുവരിയില്‍ ഫലം പ്രഖ്യാപിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 20.
ഒഴിവുകള്‍
ജൂനിയര്‍ എഞ്ചിനീയര്‍, ഗ്രേഡ് 2 അസിസ്റ്റന്റ്, ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുള്ളത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, അസം, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് നിയമനം നടക്കുക.
യോഗ്യത
ജൂനിയര്‍ എഞ്ചിനീയര്‍
18 വയസിനും 28 വയസിനും ഇടയിലാണ് പ്രായപരിധി വരുന്നത്. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ഗ്രേഡ് 2 അസിസ്റ്റന്റ്
18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
ഹിന്ദി ടൈപ്പിസ്റ്റ്
18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. ഹിന്ദി ടൈപ്പിങ് അറിഞ്ഞിരിക്കണം. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. എല്ലാ കാറ്റഗറികളിലും സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
ശമ്പളം
ജൂനിയര്‍ എഞ്ചിനീയര്‍: 31,000 - 64,000
അസിസ്റ്റന്റ് ഗ്രേഡ് II: 29,000 -63,000
ടൈപ്പിസ്റ്റ് (ഹിന്ദി): 25000 - 55,000
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് FCI.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 20നകം അപേക്ഷ നല്‍കാം. ജനറല്‍, ഒബിസി = 500 രൂപയും, എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെയും അപേക്ഷ നല്‍കാം.
കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment