കേന്ദ്ര സര്‍ക്കാര്‍ HURL ല്‍ ട്രെയിനി; പരിശീലന കാലയളവില്‍ 40,000 സ്റ്റൈപ്പന്റ്; ശേഷം ഒന്നര ലക്ഷം ശമ്പളവും
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്റ് രസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍) ന് കീഴില്‍ എഞ്ചിനീയറിങ് ട്രെയിനി റിക്രൂട്ട്‌മെന്റ്. പരിശീലന കാലയളവില്‍ തന്നെ 40,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. തുടര്‍ന്ന് ഒന്നര ലക്ഷം വരെ ശമ്പളത്തില്‍ ജോലി നേടാനുള്ള അവസരമാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 21 വരെ നല്‍കാം.
ബ്രാഞ്ചുകളും ഒഴിവുകളുമറിയാം !
ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് ട്രെയിനി
കെമിക്കല്‍ 40 ഒഴിവ്, ഇന്‍സ്ട്രുമെന്റേഷന്‍ 15 ഒഴിവ്, ഇലക്ട്രിക്കല്‍ 6 ഒഴിവ്, മെക്കാനിക്കല്‍ 6 ഒഴിവ് എന്നിങ്ങനെ ആകെ 67 ഒഴിവുകളാണുള്ളത്.
18-30 വരെയാണ് പ്രായപരിധി.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത റെഗുലര്‍ എഞ്ചിനീയറിങ് ബിരുദം.
തുടക്കത്തില്‍ 40,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 40,000 മുതല്‍ 1,40000 രൂപ വരെ ശമ്പള നിരക്കില്‍ ജോലിയില്‍ നിയമിക്കും.
ഡിപ്ലോമ എഞ്ചിനീയര്‍ ട്രെയിനി
കെമിക്കല്‍ 130 ഒഴിവ്, ഇന്‍സ്ട്രുമെന്റേഷന്‍ 15 ഒഴിവ് എന്നിങ്ങനെ ആകെ 145 പോസ്റ്റുകളാണുള്ളത്.
പ്രായപരിധി 18 മുതല്‍ 27 വരെ.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 50 ശതമാനം മാര്‍ക്കോടെ റെഗുലര്‍ എഞ്ചിനീയറിങ് ഡിപ്ലോമ.
കെമിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ ബി.എസ്.സി ബിരുദമെടുത്തവരെയും പരിഗണിക്കും.
തുടക്കത്തില്‍ 23,000 + HRA പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 23,000 രൂപ മുതല്‍ 76,200 രൂപ വരെ ശമ്പള നിരക്കില്‍ ജോലിയില്‍ നിയമിക്കും.
ശ്രദ്ധിക്കുക,
- ഗ്രാജ്വേറ്റ് ട്രെയിനി പോസ്റ്റില്‍ 750 രൂപയും, ഡിപ്ലോമ ട്രെയിനി 500 രൂപയും അപേക്ഷ ഫീസായി നല്‍കണം.
- ഒക്ടോബര്‍ 21 വരെയാണ് അപേക്ഷിക്കാനാവുക.
കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment