ഇന്ത്യയില്‍ തന്നെ സ്ഥിര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായിതാ വമ്പന്‍ അവസരം. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം. ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് പോസ്റ്റുകളിലായി ആകെ 3445 ഒഴിവുകളാണുള്ളത്. പ്ലസ് ടുവാണ് മിനിമം യോഗ്യതയായി കണക്കാക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഒഴിവുകള്‍
അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് പോസ്റ്റില്‍ 361, Comm. Cum ടിക്കറ്റ് ക്ലര്‍ക്കില്‍ 2022, ജൂനിയര്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് 990, ട്രെയിന്‍സ് ക്ലര്‍ക്ക് 72 എന്നിങ്ങനെ ആകെ 3445 ഒഴിവുകള്‍.
യോഗ്യത
- Account Clerk Cum Typist : പ്ലസ് ടു
- Commercial cum ticket clerk : പ്ലസ് ടു
- Junior Clerk Cum Typist: പ്ലസ് ടു
-Trains Clert: പ്ലസ് ടു
പ്രായം
18 മുതല്‍ 33 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
ജോലി ലഭിക്കുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 21,700 രൂപയ്ക്കിടയില്‍ തുടക്ക ശമ്പളം ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,
- ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ആണ്.
- ജനറല്‍, ഇഡബ്ല്യൂഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് 33 വയസ് വരെയാണ് പ്രായപരിധി.
- ഒബിസി-നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും, എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഇളവുണ്ടായിരിക്കും.
- ജനറല്‍ വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്.
- PWBD, വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, വിമുക്തഭടന്‍മാര്‍, എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ എന്നിവര്‍ക്ക് 250 രൂപ മതി.
- ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിക്കേണ്ടതാണ്.
കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിയൊഴിവുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
content highlight: Indian railway rrb clerk under graduate recruitment2024

Comments
Post a Comment