ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്‌റ്റേണ്‍ റീജിയണിന് കീഴില്‍ നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുന്നുണ്ട്. ലേബര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഡ്രൈവര്‍, ഇലക്ട്രിക്കല്‍, അണ്‍സ്‌കില്‍ഡ് ഉള്‍പ്പെടെ പന്ത്രണ്ടോളം ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കാണ് നിയമനം. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിവ.
പോസ്റ്റുകളും ഒഴിവുകളും
എഞ്ചിന്‍ ഡ്രൈവര്‍ (01 ഒഴിവ്), ലാസ്‌കര്‍ (01 ഒഴിവ്), ഡ്രാഫ്റ്റ്‌സ്മാന്‍ (01 ഒഴിവ്), ഫയര്‍മാന്‍/ മെക് ഫയര്‍മാന്‍ (01 ഒഴിവ്), , സിവിലിയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ (OG) (01 ഒഴിവ്), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മാലി) (01 ഒഴിവ്), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ചൗക്കിദാര്‍) (01 ഒഴിവ്), മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഫിറ്റര്‍ (01 ഒഴിവ്), ഇലക്ട്രിക്കല്‍ ഫിറ്റര്‍ (01 ഒഴിവ്), Internal Combustion Engine (ICE) Fitter (01 ഒഴിവ്), അണ്‍സ്‌കില്‍ഡ് ലേബര്‍ (01 ഒഴിവ്)
യോഗ്യത
എഞ്ചിന്‍ ഡ്രൈവര്‍: പത്താം ക്ലാസ് വിജയം, എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 18-30 വയസാണ് പ്രായപരിധി.
ലാസ്‌കര്‍: പത്താം ക്ലാസ് വിജയം. ബോട്ടില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 18-30 വയസാണ് പ്രായപരിധി.
ഡ്രാഫ്റ്റ്‌സ്മാന്‍: ഡിപ്ലോമ ഇന്‍ സിവില്‍/ ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിങ് OR Draughtsmanship. ഒരു വര്‍ഷത്തെ എക്‌സിപീരിയന്‍സ്. 18-25 വയസാണ് പ്രായപരിധി.
ഫയര്‍മാന്‍/ മെക് ഫയര്‍മാന്‍: പത്താം ക്ലാസ് വിജയം. ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. 18-27 വയസാണ് പ്രായപരിധി.
സിവിലിയന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ : പത്താം ക്ലാസ് വിജയം + ഹെവി-ലൈറ്റ് ഡ്രൈവിങ് ലൈസന്‍സ്. രണ്ട് വര്‍ഷത്തെ ഡ്രൈവിങ് എക്‌സ്പീരിയന്‍സും. 18-30 വയസാണ് പ്രായപരിധി.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മാലി & ചൗക്കിദാര്‍)
പത്താം ക്ലാസ് വിജയം + രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 18-27 വയസാണ് പ്രായപരിധി.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഫിറ്റര്‍: പത്താം ക്ലാസ് വിജയം. ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് എക്‌സ്പീരിയന്‍സ്. 18-32 വയസാണ് പ്രായപരിധി.
എങ്ങനെ അപേക്ഷിക്കാം ?
ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ തപാല്‍ മുഖേന,
' The Commander
Coast Guard Region (East)
Near Napier Bridge
Fort St George (PO)
Chennai — 600 009' - എന്ന വിലാസത്തിലേക്ക് നവംബര്‍ 25ന് മുന്‍പായി അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://indiancoastguard.gov.in/ സന്ദര്‍ശിക്കുക. അപേക്ഷ നല്‍കുന്നതിന് മുന്‍പായി നോട്ടിഫിക്കേഷന്‍ കൃത്യമായും വായിച്ച് നോക്കുക.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#job #jobnews #indiancoastguard #coastguard
Comments
Post a Comment