കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ കേരളത്തിലുടനീളമുള്ള യൂണിറ്റുകളില്‍ ജോലിയവസരം. അസിസ്റ്റന്റ് എഞ്ചിനീയര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ്, സെയില്‍സ് മാനേജര്‍, സെയില്‍സ് ഓഫീസര്‍ എന്നിവരെയാണ് വിളിച്ചിട്ടുള്ളത്. താല്‍ക്കാലിക നിയമനമാണ് നടക്കുക.
യോഗ്യത
അസിസ്റ്റന്റ് എഞ്ചിനീയര്‍: 40 വയസാണ് പ്രായപരിധി. ബി.ടെക് (സിവില്‍, മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്) പൂര്‍ത്തിയാക്കിയിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ എക്‌സ്പീരിയന്‍സും വേണം.
ജൂനിയര്‍ അക്കൗണ്ടന്റ്: 40 വയസ് കവിയരുത്. ബി.കോം + ടാലിയാണ് യോഗ്യത. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
ഏരിയല്‍ സെയില്‍സ് മാനേജര്‍: ഏതെങ്കിലും ഡിഗ്രി. FMCGയില്‍ ഏഴു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
സെയില്‍സ് ഓഫീസര്‍: ഏതെങ്കിലും ഡിഗ്രി. FMCGയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ്: ഏതെങ്കിലും ഡിഗ്രി. 40 വയസ് കവിയരുത്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വയസ്-വിദ്യാഭ്യാസ യോഗ്യത- എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ഒക്ടോബര്‍ 30നുള്ളില്‍ 5 മണിക്ക് മുന്‍പായി താഴെയുള്ള വിലാസത്തില്‍ എത്തിക്കണം.
MANAGING DIBECTOR, THE KERALA AGRO INDUSTRIES CORPORATION
LIMITED, KISSAN JYOTHI, FORT,P.O THIRUVANANTHAPURAM.
ഇതുകൂടാതെ ബന്ധപ്പെട്ട രേഖകള്‍ സഹിതം kaicgeneralsectionl@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യാവുന്നതുമാണ്.
സംശയങ്ങള്‍ക്ക്: 0471- 2471343, 2471344 വിളിക്കുക.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#job #jobnews #jobvacancy #jobkerala #keralajobs

Comments
Post a Comment