കേരളത്തില്‍ കേന്ദ്ര സർക്കാർ ജോലി; കസ്റ്റംസില്‍ പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് വമ്പന്‍ അവസരം
സെന്‍ട്രല്‍ ടാക്‌സ്& സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ കുക്ക്, ക്ലര്‍ക്ക്, കാന്റീന്‍ അറ്റന്‍ഡര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ്. കൊച്ചിയിലാണ് പോസ്റ്റിങ്.
ലാസ്റ്റ് ഡേറ്റ്: ഒക്ടോബര്‍ 25
കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Advt NO: GEXCOM/II/(03)/43/2020ESTT
പ്രായം: 18- 25 (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുകള്‍ ബാധകം)
യോഗ്യത
കുക്ക്: പത്താം ക്ലാസ് വിജയം + കാറ്ററിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ക്ലര്‍ക്ക്: പ്ലസ് ടു വിജയം.
കാന്റീന്‍ അറ്റന്‍ഡന്റ്: പത്താം ക്ലാസ് വിജയം.
ശ്രദ്ധിക്കുക,
കുക്ക്, ക്ലര്‍ക്ക് പോസ്റ്റുകളില്‍ ഓരോ ഒഴിവുകളാണുള്ളത്. കാന്റീന്‍ അറ്റന്‍ഡന്റ് പോസ്റ്റില്‍ 12ഉം.
ജോലി ലഭിച്ചാല്‍ 19,900 രൂപ മുതല്‍ 63,200 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
കേരളത്തില്‍ കൊച്ചിയിലുള്ള കസ്റ്റംസ് ഓഫീസിലേക്കാണ് നിയമനം നടക്കുന്നത്.
തപാല്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബര്‍ 25നകം തപാല്‍ മുഖേന അയക്കണം.
ഇതോടൊപ്പം അയക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നോട്ടിഫിക്കേഷനിലുണ്ട്. അതുപ്രകാരം നല്‍കുക.
വിലാസം:
Office of the Principal Commissioner of Cetnral Tax & Cetnral Excise,
Cetnral Revenue Building,
I.S Press Road, Kochi-682018, Kerala
കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങളറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment