സ്വകാര്യ സ്ഥാപനത്തില്‍ മൂന്നൂറിലധികം ഒഴിവുകള്‍; ഫുഡും താമസവും കമ്പനി നല്‍കും; എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരം
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പുളിമൂട്ടില്‍ സില്‍ക്‌സില്‍ നിരവധി ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. പാക്കിങ് ജോലി, ക്ലീനിങ്, ഡ്രൈവര്‍, സെയില്‍സ്, അക്കൗണ്ടന്റ്, വിവിധ മാനേജര്‍ പോസ്റ്റുകള്‍ എന്നിങ്ങനെ ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിത്. ഒക്ടോബര്‍ 21ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാം.
ഒഴിവും, യോഗ്യതകളുമറിയാം !
കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (വനിത/പുരു)
ആകെ 2 ഒഴിവുകളാണുള്ളത്. 40 വയസാണ് പ്രായപരിധി. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഡ്രസ് മെറ്റീരിയല്‍ മേഖലയില്‍ 6 മുതല്‍ 8 വര്‍ഷത്തെ എക്‌സപീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഫിനാന്‍സ് മാനേജര്‍ (വനിത/പുരു)
ആകെ ഒഴിവുകള്‍ 2. 45 വയസാണ് പ്രായപരിധി. അക്കൗണ്ട് ഫൈനലൈസേഷന്‍, ജി.എസ്.ടി, ടി.ഡി.എസ് എന്നിവയില്‍ പരിചയം. പ്രൈവറ്റ് കമ്പനികൡ ജോലി ചെയ്തുള്ള പരിചയം അഭികാമ്യം.
ഫ്‌ളോര്‍ മാനേജര്‍ (വനിത/ പുരു)
ഫ്‌ളോര്‍ മാനേജര്‍ പോസ്റ്റില്‍ 10 ഒഴിവുകളുണ്ട്. 25നും 35നുമിടയില്‍ പ്രയമുള്ളവര്‍ക്ക് അവസരമുണ്ട്. കേരളത്തിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ 3 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഫ്‌ളോര്‍ ഹോസ്റ്റസ് (വനിത)
ആകെ 12 ഒഴിവുകളാണുള്ളത്. 40 വയസാണ് പ്രായപരിധി. റിസപ്ഷന്‍ ഡ്യൂട്ടിയില്‍ രണ്ട് വര്‍ഷമെങ്കിലും എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അവസരമുണ്ട്.
സെയില്‍സ് എക്‌സിക്യൂട്ടീവ് (വനിത/ പുരു)
നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 30 വയസ് വരെ പ്രായമുള്ള ടെക്‌സ്റ്റെല്‍ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.
അക്കൗണ്ടന്റ് (വനിത/ പുരു)
10 ഒഴിവുകളാണുള്ളത്. 37 വയസ് വരെയാണ് പ്രായപരിധി. ബി.കോം ബിരുദമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. 5 വര്‍ഷമാണ് എക്‌സ്പീരിയന്‍സ് ചോദിച്ചിട്ടുള്ളത്.
ഡ്രൈവര്‍ (പുരുഷന്‍)
25നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 8 ഒഴിവുകളാണുള്ളത്. ലക്ഷ്വറി കാറുകള്‍, ഓട്ടോമാറ്റിക് കാറുകള്‍, മിനി ബസുകള്‍ എന്നിവ ഓടിച്ചുള്ള നിര്‍ബന്ധം.
അസിസ്റ്റന്റ് മാനേജര്‍ (പുരുഷന്‍)
അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റില്‍ ആകെ 2 ഒഴിവുകളാണുള്ളത്. 25 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. കേരളത്തിലെ ടെക്‌സ്റ്റെല്‍ മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഇതുകൂടാതെ സ്റ്റോര്‍ മാനേജര്‍, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, ഫാഷന്‍ ഡിസൈനര്‍, കാഷ്യര്‍, പാക്കിങ് സെക്ഷന്‍, ടെയിലര്‍, ക്ലീനിങ് സ്റ്റാഫ് തുടങ്ങി വേറെയും നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.
അഭിമുഖം
മുകളില്‍ പറഞ്ഞ തസ്തികകളിലേക്ക് ഒക്ടോബര്‍ 21ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ കൊച്ചിയില്‍വെച്ച് ഇന്റര്‍വ്യൂ നടക്കും.
സ്ഥലം: Avenue regent, MG Road, Jos junction Pallimukku, Kochi-682016
കൂടുതല്‍ വിവരങ്ങള്‍ക്ക്: hrpulimoottilsilks@gmail.com
സംശയങ്ങള്‍ക്ക്: +91 7907387045 എന്ന നമ്പറില്‍ ബന്ധപ്പെടുക.
തൊഴിലവസരങ്ങള്‍ വേഗത്തിലറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
job in kerala through interview
#job #jobkerala #malayalijobpoint

Comments
Post a Comment