കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് കീഴില്‍ വിവിധ വകുപ്പുകളില്‍ സ്ഥിര ജോലിക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് പോസ്റ്റുകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 27 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ ചുവടെ,
1. ജൂനിയര്‍ എക്‌സിക്യൂട്ടീവ് (GROUP C) - 1 ഒഴിവ്
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി.
2. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍- ഗ്രൂപ്പ് A- 1 ഒഴിവ്
എം.ബി.എ/ പിജിഡിഎം/ മാനേജ്‌മെന്റ് എന്നിവയില്‍ പിജി
3. സീനിയര്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് - ഗ്രൂപ്പ് ബി- 1 ഒഴിവ്
യോഗ്യത: ലൈബ്രറി സയന്‍സില്‍ പിജി
4.ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്- ഗ്രൂപ്പ് ബി- 1 ഒഴിവ്
യോഗ്യത: ലൈബ്രറി സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ഡോക്യുമെന്റേഷന്‍ സയന്‍സില്‍ ഡിഗ്രി
5 അക്കൗണ്ടന്റ് - ഗ്രൂപ്പ് ബി- 1 ഒഴിവ്
ബി.കോം/ ബിബിഎ/ ഇന്റര്‍-സിഎ/ ഇന്റര്‍- ICWA
6. ജൂനിയര്‍ അസിസ്റ്റന്റ്- ഗ്രൂപ്പ് C- 1 ഒഴിവ്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി
ശ്രദ്ധിക്കുക,
കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷനിലേക്കുള്ള സ്ഥിര നിയമനമായത് കൊണ്ടുതന്നെ ജോലിയില്‍ എക്‌സ്പീരിയന്‍സ് ഒരു പ്രധാന ഘടകമാണ്.
ഓരോ പോസ്റ്റിലേക്കും ആവശ്യമായ എക്‌സ്പീരിയന്‍സുകള്‍ താഴെ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
ജോലി ലഭിച്ചാല്‍ 77,000 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 12 ആണ്.
ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം പ്രിന്റൗട്ട് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തിയതിന് ശേഷം HR In-charge, Indian Institute of Management Kozhikode, IIM Kozhikode Campus PO, Kozhikode, Kerala- 679 570 എന്ന വിലാസത്തിലേക്ക് അയക്കണം.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment