കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാം അസിസ്റ്റന്റിനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം.
ആകെ 1 ഒഴിവാണുള്ളത്.
ശമ്പളം: ദിവസം 780 രൂപ. (മാസം 21,060 രൂപ മാക്‌സിമം)
പ്രായം: 36 വയസ് കവിയരുത്.
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന മാതൃകയില്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നവംബര്‍ 4ന് മുന്‍പായി ഇ-മെയില്‍ മുഖേന അയക്കണം. ഇതോടൊപ്പം യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. അപേക്ഷകള്‍ക്കനുസരിച്ച് നേരിട്ട് ഇന്റര്‍വ്യൂ നടക്കുന്നതാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ മുഖേന നല്‍കും.
ഇ-മെയില്‍: kvkpalakkad@kau.in
Comments
Post a Comment