കുടുംബശ്രീ സംരംഭമായ കേരള ചിക്കന്‍ പദ്ധതിയിലേക്ക് ഔട്ട്‌ലറ്ററുകള്‍ തുറക്കുന്നതിന് ഫീല്‍ഡ് സ്റ്റാഫുമാരെ ആവശ്യമുണ്ട്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിഹ് സൂപ്പര്‍വൈസര്‍ പോസ്റ്റുകളിലാണ് ഒഴിവുള്ളത്.
പ്രായം: 30 വയസ് കവിയരുത്.
യോഗ്യത
മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്: MBA അല്ലെങ്കില്‍ ഡിഗ്രിയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും.
ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
- ശ്രദ്ധിക്കുക, നിലവില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനി ലിമിറ്റഡില്‍ ഇതേ തസ്തികയില്‍ ജോലിയെടുക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
എങ്ങനെ അപേക്ഷിക്കാം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും, ബയോഡാറ്റ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം താഴെ കാണുന്ന വിലാസത്തില്‍ എത്തിക്കണം.
'കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍,
മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍- 2'
- നവംബര്‍ 4നകം അപേക്ഷ എത്തണം. അപേക്ഷ കവറിന് പുറത്ത് ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ പേര് വ്യക്തമാക്കണം.

Comments
Post a Comment