നിങ്ങളുടെ ജില്ലാ കോടതിയില്‍ ജോലി നേടാം; ഡിഗ്രിക്കാര്‍ക്കായി കേരള ഹൈക്കോടതി റിക്രൂട്ട്‌മെന്റ് നടത്തുന്നു; 14 ജില്ലകളിലും ഒഴിവുകള്‍
കേരള ഹൈക്കോടതിക്ക് കീഴില്‍ ജില്ല കോടതികളിലെ ഇ- സേവ കേന്ദ്രങ്ങളില്‍ ടെക്‌നിക്കല്‍ പേഴ്‌സണുമാരെ നിയമിക്കുന്നു. താല്‍ക്കാലിക നിയമനമാണ് നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. വിശദ വിവരങ്ങള്‍ ചുവടെ,
Advt No: HCKL/1589/2024ECC4 HC KERALA
തിരുവനന്തപുരം 11, കൊല്ലം 19, പത്തനംതിട്ട 9, ആലപ്പുഴ 12, കോട്ടയം 13, ഇടുക്കി 10, എറണാകുളം 20, തൃശൂര്‍ 11, പാലക്കാട് 12, മലപ്പുറം 12 കോഴിക്കോട് 11, വയനാട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 4 എന്നിങ്ങനെ ആകെ 159 ഒഴിവുകളാണുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമയോ, അല്ലെങ്കില്‍ അംഗീകൃത ഡിഗ്രിയോ ഉള്ളവരായിരിക്കണം.
മാത്രമല്ല ഐ.ടി ഹെല്‍പ്പ് ഡെസ്‌ക്, അല്ലെങ്കില്‍ ഐടി കോള്‍ സെന്റര്‍ സര്‍വീസ് OR ഇ സേവ കേന്ദ്രങ്ങള്‍, OR അക്ഷയ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ Cetnral Government approved CSC Kendra ങ്ങളില്‍ ജോലി ചെയ്തവരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ 02.01.1983ന് ശേഷം ജനിച്ചവരായിരിക്കണം.
ശമ്പളം: 15,000 രൂപ പ്രതിമാസം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,
ഹെക്കോടതി നേരിട്ട് നടത്തുന്ന താല്‍ക്കാലിക ജോലിയാണിത്.
തുടക്കത്തില്‍ ഒരു വര്‍ഷമാണ് കാലാവധി. ഇത് നീട്ടാനുള്ള സാധ്യതയുണ്ട്.
അപേക്ഷകര്‍ കൂടുതലാണെങ്കില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് വിന്‍ഡോ സന്ദര്‍ശിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നിങ്ങളുടെ സംശയങ്ങള്‍ക്ക് 0484-256 2575 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.

Comments
Post a Comment