വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ്; ഡിഗ്രി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അവസരം; നാളെകൂടി അപേക്ഷിക്കാം
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. നാളെയാണ് ലാസ്റ്റ് ഡേറ്റ് (ഒക്ടോബര്‍ 26). അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്കായി 28ന് ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
ലൈവ്‌സ്റ്റോക്ക് റിസര്‍ച്ച് സ്‌റ്റേഷന്‍ തിരുവാഴാംക്കുന്നിലാണ് നിയമനം നടക്കുക. ആകെ 1 ഒഴിവാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ നേടിയ ബിരുദം.
ശമ്പളം: ജോലി ലഭിച്ചാല്‍ പ്രതിദിനം 1100 രൂപ നിരക്കിലാണ് വേതനം ലഭിക്കുക. (മാസ ശമ്പളം 29,700 രൂപ വരെ)
അപേക്ഷ: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിങ്ങളുടെ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ trst@kvasu.ac.in എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.
kvasu assistant job
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment