നാളെയാണ് ഇന്റര്‍വ്യൂ; ജില്ല എംപ്ലോയബിലിറ്റി സെന്ററിന് കീഴില്‍ നേരിട്ട് ജോലി നേടാം; സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരം
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന് കീഴില്‍ വിവിധ കമ്പനികളിലേക്ക് മെഗാ ഇന്റര്‍വ്യൂ നടക്കുന്നു. ഒക്ടോബര്‍ 26 ശനിയാഴ്ച്ച (നാളെ) രാവിലെ 10.30 മുതല്‍ 1 മണിവരെയാണ് ഇന്റര്‍വ്യൂ നടക്കുക.
സ്ഥലം: എംപ്ലോയബിലിറ്റി സെന്റര്‍, കോഴിക്കോട്
ലുലു മാള്‍ കാലിക്കറ്റ്, കിയ DKH മോട്ടോഴ്‌സ്, SU Square Project & Infrastructure (P) Ltd തുടങ്ങിയ കമ്പനികളിലേക്കാണ് ഹയറിഹ് നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.
പ്ലസ് ടു, ഡിഗ്രി, ബി.കോം, ബി.ടെക്, എം.ബി.എ എന്നിങ്ങനെ വിവിധ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാളെ (ഒക്ടോബര്‍ 26) രാവിലെ 10.30ന് മുന്‍പായി കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ ഇന്റര്‍വ്യൂവിന് റെസീപ്റ്റ് ഹാജരാക്കേണ്ടതാണ്.
സംശയങ്ങള്‍ക്ക്: 0495 2370176 ല്‍ വിളിക്കുക.
Comments
Post a Comment