\കേരള പി.എസ്.സിക്ക് കീഴില്‍ വിവിധ സംവരണ വിഭാഗക്കാര്‍ക്കായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി ഒഴിവുള്ള 'ആയ' തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദ വിവരങ്ങള്‍ വായിച്ച് യോഗ്യതയ്ക്കനുസരിച്ച് അപേക്ഷ നല്‍കാം. അവസാന തീയതി ഒക്ടോബര്‍ 30.
കാറ്റഗറി നമ്പര്‍: 362/2024-367/2024
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
കേരളത്തില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍/ ഒബിസി, എസ്.ഐ.യു.സി നാടാര്‍, ധീവര, മുസ്‌ലിം, എസ്.സി.സി.സി എന്നിങ്ങനെ ആറ് സംവരണ വിഭാഗക്കാര്‍ക്കായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ജില്ലാ അടിസ്ഥാനത്തിലുള്ള സംവരണം!
362/2024 = ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ - (പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസറഗോഡ്, 1 ഒഴിവുകള്‍ വീതം)
363/2024 = ഒബിസി - (തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, 1 ഒഴിവുകള്‍ വീതം)
364/2024 = എസ്.ഐ.യു.സി നാടാര്‍ - (തിരുവനന്തപുരം, 1 ഒഴിവ്)
365/2024 = ധീവര - (കണ്ണൂര്‍, 1 ഒഴിവ്)
366/2024 = മുസ്‌ലിം - (തിരുവനന്തപുരം, കോഴിക്കോട്, 1 ഒഴിവ് വീതം)
367/2024= എസ്.സി.സി.സി - (തിരുവനന്തപുരം, 1 ഒഴിവ്)
368/2024 = ധീവര - (മലപ്പുറം, 01 ഒഴിവ്)
പ്രായം: 18 മുതല്‍ 39 വയസ് വരെയാണ് പ്രായമുള്ളവര്‍ക്കാണ് അവസരം.
(ഉദ്യോഗാര്‍ഥികള്‍ 01.01.1985നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം) ഓര്‍ക്കുക ! സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കുന്നതാണ്.
യോഗ്യത:
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. എന്നാല്‍ ബിരുദം നേടാനും പാടില്ല.
മാത്രമല്ല ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം.(വിശദമായ യോഗ്യത വിവരങ്ങള്‍ക്ക് താഴെ നോട്ടിഫിക്കേഷന്‍ കാണുക)
ശമ്പളം: ജോലി ലഭിച്ചാല്‍ 23,000 രൂപ മുതലാണ് ശമ്പളം ലഭിക്കുക. ഇത് 50,200 രൂപ വരെ ഉയരാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,
- സ്‌പെഷ്യല്‍ എന്‍.സി.എ റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനുകള്‍ വായിച്ചിരിക്കണം.
- ഒക്ടോബര്‍ 30 ബുധനാഴ്ച്ച രാത്രി 12 മണിവരെ നിങ്ങള്‍ക്ക് കേരള പി.എസ്.സി മുഖേന അപേക്ഷ നല്‍കാവുന്നതാണ്.
- ഭാവി ഉപയോഗങ്ങള്‍ക്കായി അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
- നിങ്ങളുടെ പരിചയക്കാര്‍ക്ക് ഈ വിവരം എത്തിക്കാന്‍ പരമാവധി ശ്രമിക്കുക.
പി.എസ്.സി നോട്ടിഫിക്കേഷനുകള്‍ ദിവസവും ലഭിക്കാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
content highlight: kerala psc ayah recruitment for seventh class
#job #keralajobs #psc #psc recruitment

Comments
Post a Comment