കുടുംബശ്രീക്ക് കീഴില്‍ നാല് ജില്ലകളില്‍ സി.ഡി.എസ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്. താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായം: 20- 35 വരെ. പ്രായം 2024 ഒക്ടോബര്‍ 18 അനുസരിച്ച് കണക്കാക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ കുടുംബാഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
ആശ്രയ കുടുംബാഗത്തിന് മുന്‍ഗണന ലഭിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
ശ്രദ്ധിക്കുക,
- എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
- താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ നിന്ന് അപേക്ഷ ഫോമിന്റെ മാതൃക എടുത്ത് പൂരിപ്പിച്ചാണ് നല്‍കേണ്ടത്.
- പരീക്ഷ ഫീസായി ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ (ഏത് ജില്ലയിലേക്കാണോ ആ ജില്ലയുടെ പേര് എഴുതി) ജില്ലയുടെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം നല്‍കണം.
- ഇതോടൊപ്പം യോഗ്യത, പ്രായം, കുടുംബശ്രീ ആശ്രയ കുടുംബാഗം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെുടത്തിയ പകര്‍പ്പുകളും നല്‍കണം.
- അപേക്ഷകള്‍ അയക്കേണ്ട ലാസ്റ്റ് ഡേറ്റ് ഒക്ടോബര്‍ 25.
- അപേക്ഷ കവറിന് മുകളില്‍ 'കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
- കൂടൂതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ നോട്ടിഫിക്കേഷനുകള്‍ കാണുക.

Comments
Post a Comment