മില്‍മക്ക് കീഴില്‍ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II നിയമനങ്ങള്‍. ആകെ 2 ഒഴിവുകളാണുള്ളത്. പരീക്ഷയെഴുതാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 30ന് ഇന്റര്‍വ്യൂ നടക്കും.
പ്രായം: 18 മുതല്‍ 40 വയസ് വരെ. എസ്.സി, എസ്.ടി, ഒബിസി, മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
ശമ്പളം: 24,000 രൂപ മാസം.
യോഗ്യത
ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഇലക്ട്രീഷ്യന്‍): SSLC + ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. കൂടാതെ കേരള സര്‍ക്കാര്‍ അംഗീകൃത അതോറിറ്റിക്ക് കീഴില്‍ നിന്ന് വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഉണ്ടായിരിക്കണം.
ടെക്‌നീഷ്യന്‍ ഗ്രേഡ് II (റഫ്രിജറേറ്റര്‍): SSLC+ ITI എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് (MRAC). ഇതിന് പുറമെ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ് എക്‌സ്പീരിയന്‍സും, ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 30ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അഭിമുഖ സമയത്ത് പ്രായം, വിദ്യാഭ്യാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൈയ്യില്‍ കരുതണം.
വിലാസം: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ക്ലിപ്തം, പത്തനംതിട്ട ഡയറി, നെരിയാപുരം പിഒ, മാമൂട്.
Notififcation/ApplY
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment