കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്- മില്‍മക്ക് കീഴില്‍ ജോലി മാര്‍ക്കറ്റിങ് വിഭാഗത്തിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ താഴെ,
'തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ' എന്നീ ജില്ലകളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്. പുരുഷന്‍മാരായിരിക്കണം.
പ്രായം: 45 വയസ് കവിയരുത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി + ടൂ വീലര്‍ അല്ലെങ്കില്‍ ഫോര്‍ വീല്‍ ലൈസന്‍സ് എന്നിവ നിര്‍ബന്ധ യോഗ്യതയാണ്.
- കാലിത്തീറ്റ വിപണനത്തിലോ, മില്‍മയുമായുള്ള അനുബന്ധ മേഖലകളിലോ പ്രവൃത്തി പരിചയമുള്ളവര്‍, അല്ലെങ്കില്‍ ഏതെങ്കിലും കമ്പനിയുടെ മാര്‍ക്കറ്റിങ്/ സെയില്‍സ് വിഭാഗത്തില്‍ ഫീല്‍ഡ് വര്‍ക്ക് ചെയതുള്ള പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. അതില്ലാത്തവരെയും പരിഗണിക്കും.
ശമ്പളം: 20,000 രൂപയാണ് തുടക്ക ശമ്പളം. ഇതിന് പുറമെ ഓര്‍ഡറുകള്‍ക്കനുസരിച്ച് ആകര്‍ഷകമായ ഇന്‍സെന്റീവുകളും ലഭിക്കും.
ശ്രദ്ധിക്കുക,
ഉദ്യോഗാര്‍ഥികള്‍ താഴെ പറയുന്ന തീയതികളില്‍ മില്‍മയുടെ പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറിയില്‍ (ചേര്‍ത്തല- എറണാകുളം റൂട്ടില്‍ തുറവൂരിനും പൊന്നാംവെളിക്കും ഇടക്ക് NH-66 ) വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
അഭിമുഖ സമയത്ത് സ്വന്തം പേര്, ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ കോപ്പി സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.
ഇന്റര്‍വ്യൂ തീയതി
തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് = 22.10.2024 ചൊവ്വ
കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ക്ക് = 23.10.2024 ബുധന്‍.
സമയം: രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ.
സംശയങ്ങള്‍ക്ക്: 9847068809
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment