ഏതെങ്കിലും ഡിഗ്രി മതി; കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റാവാം; കേരളത്തിലടക്കം 500 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ (NICL) അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ക്ലാസ് III പോസ്റ്റില്‍ 500 ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഒഴിവുകള്‍
ആകെ 500 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്‌നാട് അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്.
പ്രായം: 21 വയസ്മുതല്‍ 30 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02 ഒക്ടോബര്‍ 1994നും 1 ഒക്ടോബര്‍ 2003നും ഇടയില്‍ ജനിച്ചവരായിരിക്കണം.
SC/ST 5, ഒബിസി 3, PWBD 10 എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവ് ലഭിക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ തത്തുല്യം.
കൂടാതെ ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍,
അപേക്ഷ അയച്ചതിന് ശേഷം ഓണ്‍ലൈനായി പ്രിലിംസ് & മെയിന്‍സ് എക്‌സാം ഉണ്ടായിരിക്കും.
പ്രിലിംസ് നവംബര്‍ 30നും, മെയിന്‍സ് ഡിസംബര്‍ 28നും നടക്കും.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 100 രൂപയും, മറ്റുള്ളവര്‍ക്ക് 850 രൂപയും അപേക്ഷ ഫീസുണ്ട്.
ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണണം.
ഏറ്റവും പുതിയ തൊഴിലവസരങ്ങള്‍ ഫ്രീ ആയി ലഭിക്കാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#nicl #niclrecruitment #insurance #national insurance

Comments
Post a Comment