യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡിഗ്രിക്കാര്‍ക്കായി വമ്പന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍.ബി.ഒ) പോസ്റ്റിലേക്കാണ് യുണിയന്‍ ബാങ്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നവംബര്‍ 13നകം അപേക്ഷിക്കണം.
ഒഴിവ്: LBO പോസ്റ്റില്‍ ആകെ '1500' ഒഴിവുകളാണ് വന്നിട്ടുള്ളത്.
(ആന്ധ്രപ്രദേശില്‍ 200, അസം 50, ഗുജറാത്ത് 200, കര്‍ണാടക 300, ഒഡീഷ 100, തെലങ്കാന 200, വെസ്റ്റ് ബംഗാള്‍ 100, മഹാരാഷ്ട്ര 50 എന്നിവര്‍ക്ക് പുറമെ കേരളത്തിലും 100 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ നിങ്ങള്‍ക്ക് അപേക്ഷിക്കാനാവൂ)
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
പ്രായം: 20 മുതല്‍ 30 വയസ് വരെ. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി മറ്റു സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. (അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍)
അപേക്ഷ നടപടികള്‍ !
ഫീസ്: ജനറല്‍/ ഇഡബ്ല്യൂഎസ്/ ഒബിസിക്കാര്‍ 850 രൂപ.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 175 രൂപ.
1. താഴെ നല്‍കിയിരിക്കുന്ന യൂണിയന്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. നോട്ടിഫിക്കേഷനില്‍ നിന്ന് Recruitment for local bank officer ലിങ്ക് തിരഞ്ഞെടുക്കുക.
3. ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ നല്‍കുക.
4. അപേക്ഷ ഫീസ് നല്‍കി, ഫോം സബ്മിറ്റ് ചെയ്യുക.
5. അപേക്ഷയുടെ പകര്‍പ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment