യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജനറലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് പോസ്റ്റുകളിലായി ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കുന്നതിനുള്ള ലാസ്റ്റ് ഡേറ്റ് നവംബര്‍ 15.
ജനറലിസ്റ്റ് = 100, സ്‌പെഷ്യലിസ്റ്റ് (റിസ്‌ക് മാനേജ്‌മെന്റ് = 10, ഫിനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ് = 20, ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ = 20, കെമിക്കല്‍ / മെക്കട്രോണിക്‌സ് എഞ്ചിനീയര്‍ = 10, ഡാറ്റ അനലറ്റിക്കല്‍ സ്‌പെഷ്യലിസ്റ്റ് = 20, ലീഗല്‍ = 20 എന്നിങ്ങനെയാണ് പോസ്റ്റുകള്‍.)
പ്രായം: 21-30 വയസ് വരെ. (SC/ST= 5 വര്‍ഷം, OBC= 3 വര്‍ഷം, PWBD= 10 വര്‍ഷം എന്നിങ്ങനെ ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്).
യോഗ്യത
ജനറലിസ്റ്റ്: അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ 60 ശതമാനം മാര്‍ക്കോടെ ഡിഗ്രിയോ, പിജിയോ കഴിഞ്ഞവരായിരിക്കണം.
സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ താഴെ നോട്ടിഫിക്കേഷനിലുണ്ട്.
ശമ്പളം: 88,000 രൂപ വരെ. (ഇതിന് പുറമെ ഗ്രാറ്റ്വിറ്റി, LTC, താമസം, ഇന്‍ഷുറന്‍സ് എന്നിവയും തൊഴിലാളികള്‍ക്ക് ലഭിക്കും)
മറ്റുവിവരങ്ങള്‍,
ഉദ്യോഗാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കും. 2024 ഡിസംബര്‍ 14ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ നല്‍കുന്നതിന് താഴെ നല്‍കിയ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതിന് മുന്‍പായി നോട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം.

Comments
Post a Comment