AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസ് കമ്പനി ലിമിറ്റഡിന് കീഴില്‍ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് സെക്യൂരിറ്റി സ്‌ക്രീനര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 10.
ഒഴിവുകള്‍
സെക്യൂരിറ്റി സ്‌ക്രീനര്‍ പോസ്റ്റില്‍ 274 ഒഴിവുകളുണ്ട്. ഫ്രഷര്‍മാര്‍ക്കും അപേക്ഷിക്കാം.
ഗോവ, ലേ, പോര്‍ട്ട് ബ്ലയര്‍, സൂറത്ത്, വിജവാഡ എയര്‍പോര്‍ട്ടുകളിലാണ് നിയമനം നടക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 60 ശതമാനമെങ്കിലും മാര്‍ക്ക് വേണം.
ഇംഗ്ലീഷ് ഹിന്ദി അല്ലെങ്കില്‍ പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
27 വയസാണ് പ്രായപരിധി. 01.11.2024 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷിക്കേണ്ട വിധം ?
താല്‍പര്യമുള്ളവര്‍ 10-12-2024ന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ നല്‍കണം. സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ വായിച്ച് നോക്കുക. ജോലി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുടെ ഇ-മെയിലിലേക്കാണ് അയക്കുക.
For more updates: click

Comments
Post a Comment