പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ ഡിടിപിസിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലര്‍ക്കിനെ നിയമിക്കുന്നു. കരാര്‍ നിയമനമാണ് നടക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി പൂര്‍ത്തിയാക്കിയ, മലയാളം-ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിങ് അറിയുന്നവര്‍ക്കാണ് അവസരം. 35 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം.
ശമ്പളം എത്ര ?
ജോലി ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 21,175 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ അപേക്ഷയും, ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, eemalampuzhadivision@gmail.com എന്ന ഐഡിയിലേക്ക് നവംബര്‍ 30ന് മുന്‍പായി മെയില്‍ ചെയ്യുക.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment