ആലപ്പുഴ
ആലപ്പുഴ: ജില്ലാ എംപ്ലോയബിലിറ്റി സെന്ററും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജും ചേർന്നു ‘നിയുക്തി 2024’ തൊഴില്‍ മേള നടത്തുന്നു.
സമയം: നവംബര്‍ 2
യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, പിജി, നഴ്സിംഗ്.
പങ്കെടുക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും=
0477–2230624, 83040 57735.
സ്പെക്ട്രം ഫെയർ
വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ഐടിഐ യോഗ്യതയുള്ളവർക്കായി നടത്തുന്ന സ്പെക്ടം ജോബ് ഫെയർ തുടങ്ങിയിട്ടുണ്ട്.
തീയതി: ഒക്ടോബർ 24 മുതൽ നവംബർ 4 വരെ .
സ്ഥലം: ജില്ലകളിലെ നോഡൽ ഐ.ടി.ഐകളിൽ
യോഗ്യത: ഐടിഐ, അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികൾ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ റജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപേക്ഷയും നൽകണം.
തിരുവനന്തപുരം
തിരുവനന്തപുരത്തു കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ മോഡൽ കരിയർ സെന്റർ നടത്തുന്ന തൊഴിൽമേള.
തീയതി: നവംബർ 2 നു രാവിലെ 10 ന്.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പത്താം ക്ലാസ്/പ്ലസ് ടു/ബിരുദം/ഉയർന്ന യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. നവംബർ 1 ന് ഉച്ചയ്ക്ക് 1നു മുൻപ് https://tinyurl.com/ycbhvzt3 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. www.facebook.com/MCCTVM. സംശയങ്ങൾക്ക്: 0471–2304577

Comments
Post a Comment