വിവിധ എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്കായി കിഫ്ബിയില്‍ ജോലിയവസരം. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)- പ്രൊജക്ട് എഞ്ചിനീയര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലാണ് പുതിയ നിയമനം നടത്തുന്നത്. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 4.
പോസ്റ്റ്
പ്രൊജക്ട് കോര്‍ഡിനേറ്റര്‍ = 01 ഒഴിവ്
പ്രൊജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) = 01 ഒഴിവ്
പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍) = പ്രതീക്ഷിത ഒഴിവുകള്‍
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
പ്രൊജക്ട് കോര്‍ഡിനേറ്റര്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, കൂടെ എം.ബി.എ ബിരുദവുമുള്ളവര്‍ക്കാണ് അവസരം. എട്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 45 വയസ് വരെയാണ് പ്രായപരിധി. 80,000 രൂപ ശമ്പളം ലഭിക്കും.
പ്രൊജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം വേണം. ഇലക്ട്രിക്കല്‍ പിജിക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. 35 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 50,000 രൂപ ശമ്പളം ലഭിക്കും.
പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍)
35 വയസ് വരെയാണ് പ്രായപരിധി. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അതില്‍ തന്നെ പിജിയുണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കുന്നതാണ്.
50,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന കേരള സര്‍ക്കാര്‍ സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അതിന് മുന്‍പായി താഴെ നല്‍കിയ നോട്ടിഫിക്കേഷന്‍ വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക.

Comments
Post a Comment