കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - KTDC യില്‍ സ്റ്റോര്‍ കീപ്പര്‍ പോസ്റ്റിലേക്ക് ഡിസംബര്‍ 4 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്.
കാറ്റഗറി നമ്പര്‍: 377/2024
ഒഴിവ്: 01
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് സ്റ്റോര്‍ കീപ്പര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനാവും. 18നും 36നും ഇടയിലാണ് പ്രായപരിധി വരുന്നത്.
(അപേക്ഷകര്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി-എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 19,000 രൂപയാണ് തുടക്ക ശമ്പളം ലഭിക്കും. ഇത് പിന്നീട് 43,600 രൂപ വരെ കൂടാം.
അപേക്ഷിക്കേണ്ട വിധം?
കെ.ടി.ഡി.സി സ്റ്റോര്‍ കീപ്പര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി നിങ്ങള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ശേഷം നല്‍കിയിരിക്കുന്ന കാറ്റഗറി നമ്പര്‍ ടൈപ്പ് ചെയ്ത് പോസ്റ്റിലേക്ക് തീര്‍ത്തും സൗജന്യായി പേക്ഷിക്കാം.
തുടര്‍ന്ന് എഴുത്ത് പരീക്ഷയ്ക്കായുള്ള സ്ഥിരീകരണം (Conformation) പി.എസ്.സി നിങ്ങളെ അറിയിക്കും. ആദ്യമായാണ് നിങ്ങള്‍ പി.എസ്.സി രജിസ്‌ട്രേഷന്‍ ചെയ്യുന്നതെങ്കില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിക്കാം.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment