ഒഴിവുകള്
എക്‌സിക്യൂട്ടീവ് പോസ്റ്റില് 7 ഒഴിവും, ഗ്രാജ്വേറ്റ് ഇന്റേണ് പോസ്റ്റില് 5 ഒഴിവുമാണുള്ളത്. എക്‌സിക്യൂട്ടീവ്: കാസര്ഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂര്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് നിയമനം. ഗ്രാജ്വേറ്റ് ഇന്റേണ്: കാസര്ഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിയമനം.തെരഞ്ഞെടുപ്പ് ?
എഴുത്ത് പരീക്ഷയുടെയും, ഇന്റര്വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജോലി ലഭിച്ചാല് മുകളില് നല്കിയിരിക്കുന്ന ജില്ലകളില് നിയമനം നടക്കും.ആര്ക്കൊക്കെ അപേക്ഷിക്കാം ?
ഗ്രാജ്വേറ്റ് ഇന്റേണ്: ഏതെങ്കിലും വിഷയത്തില് ഡിഗ്രിയുള്ളവര്ക്കാണ് അവസരം. പിജി/ എം.ബി.എ ഉള്ളവര്ക്ക് മുന്ഗണനയുണ്ട്. 30 വയസാണ് പ്രായപരിധി. എക്‌സിക്യൂട്ടീവ്: ഡിഗ്രി+ മൂന്ന് വര്ഷത്തെ എക്‌സ്പീരിയന്സ്. അല്ലെങ്കില് പിജി+ രണ്ട് വര്ഷത്തെ എക്‌സ്പീരിയന്സ്. അല്ലെങ്കില് എം.ബി.എ + ഒരു വര്ഷത്തെ എക്‌സ്പീരിയന്സ്. 40 വയസാണ് പ്രായപരിധി.അപേക്ഷിക്കേണ്ട വിധം?
മേല് പറഞ്ഞ യോഗ്യതയുള്ളവര് അസാപ് കേരളയുടെ വെബ്‌സൈറ്റ് സന്ദര്ശിച്ച് ഡിസംബര് 4ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കുക. അതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക. AppLY/ Notification#asapkerala #keralajobs
Comments
Post a Comment