ഐ.ഡി.ബി.ഐ ബാങ്കില്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആയിരം ഒഴിവുകളാണുള്ളത്. കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് നിയമനം നടക്കുന്നത്. നവംബര്‍ 16ന് മുന്‍പായി അപേക്ഷിക്കണം.
ഒഴിവുകള്‍
ഐ.ഡി.ബി.ഐ ബാങ്കില്‍ എക്‌സിക്യൂട്ടീവ് സെയില്‍സ് ആന്റ് ഓപ്പറേഷന്‍സ്. താല്‍ക്കാലിക നിയമനം.
ജനറല്‍ 448, എസ്.ടി 94, എസ്.സി 127, ഒബിസി 231, ഇഡബ്ല്യൂഎസ് 100, പഡബ്ല്യൂബിഡി 40 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
20 മുതല്‍ 25 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി കഴിഞ്ഞിരിക്കണം. (ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞവരെ പരിഗണിക്കില്ല).
കൂടാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം എത്ര?
ആദ്യ വര്‍ഷം 29,000 രൂപയും, രണ്ടാം വര്‍ഷം 31,000 രൂപയും മാസം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍,
തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം നടക്കുക. ഇത് രണ്ട് വര്‍ഷം വരെ കൂട്ടി ലഭിക്കാന്‍ സാധ്യതയുണ്ട്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കിന്റെ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റിലേക്ക് നിയമിക്കാനും സാധ്യതയുണ്ട്.
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും, ഡോക്യുമെന്റ് വെരിഫിക്കേഷന്റെയും, പ്രീ റിക്രൂട്ട്‌മെന്റ് മെഡിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
എസ്.സി, എസ്.ടിക്കാര്‍ക്ക് 30 വയസ് വരെയും, ഒബിസിക്കാര്‍ക്ക് 28 വയസ് വരെയും, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 35 വയസ് വരെയും അപേക്ഷിക്കാനാവും.
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 250 രൂപയും, മറ്റുള്ളവര്‍ 1050 രൂപയും അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം?
www.idbibank.in സന്ദര്‍ശിക്കുക.
'CAREERS/CURRENT OPENINGS സെലക്ട് ചെയ്യുക.
'Recruitment of Executives – Operations and Sales (ESO)' ലിങ്ക് ക്ലിക് ചെയ്യുക.
'APPLY ONLINE' തിരഞ്ഞെടുക്കുക.
അപേക്ഷിക്കുന്നതിന്‍ മുന്‍പായി താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
തൊഴില്‍ വാര്‍ത്തകള്‍ക്ക് വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ : Click

Comments
Post a Comment