സമഗ്ര ശിക്ഷ കേരള പദ്ധതിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍സ് പദ്ധതിയിലേക്ക് ജില്ല തല കോര്‍ഡിനേറ്റർമാരെയാണ് നിയമിക്കുന്നത്.
ഒഴിവുകള്‍
നിലവില്‍ ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്കാണ് കോര്‍ഡിനേറ്റര്‍മാരെ ആവശ്യമുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് സ്‌കില്‍ സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
20 വയസിനും, 35 വയസിനും ഇടയില്‍ പ്രായമുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.എസ്.സി (അഗ്രി)/ ബി.ടെക് ഇവിയിലേതെങ്കിലും ഒരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജോലി ലഭിച്ചാല്‍ പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമഗ്ര ശിക്ഷാ കേരളയുടെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ 20.11.2024 (ബുധന്‍) രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.
അഭിമുഖ സമയത്ത് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, ഒരു സെറ്റ് കോപ്പിയും കൊണ്ടു വരേണ്ടതാണ്.
ശ്രദ്ധിക്കുക, 20.11.2024 രാവിലെ 11.00 വരെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
സംശയങ്ങള്‍ക്ക് 0477 2239655 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments
Post a Comment