കേന്ദ്ര മിനിരത്‌ന കമ്പനിയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് രണ്ട് വര്‍ക്ക്‌മെന്‍ പോസ്റ്റുകളില്‍ അപേക്ഷ ക്ഷണിച്ചു.
Scaffolder, Semi Skilled Rigger തസ്തികകളിലാണ് ഒഴിവുകള്‍. കുറഞ്ഞത് നാലാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. വിശദ വിവരങ്ങള്‍ ചുവടെ,
ഒഴിവുകള്‍
സ്‌കാഫോള്‍ഡര്‍ പോസ്റ്റില്‍ 21 ഒഴിവും, റിഗ്ഗര്‍ പോസ്റ്റില്‍ 50 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. പിന്നീട് ഇത് ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
ശമ്പളം
22,100 രൂപയാണ് തുടക്ക ശമ്പളം. രണ്ടാം വര്‍ഷത്തില്‍ 22,800 രൂപയും, മൂന്നാം വര്‍ഷം 23,400 രൂപയും ലഭിക്കും. ഇതിനെല്ലാം പുറമെ ഓരോ വര്‍ഷവും എക്‌സ്ട്രാ വര്‍ക്കിന് 5000 രൂപയ്ക്ക് മുകളില്‍ അലവന്‍സായും ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
30 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഒബിസിക്കാര്‍ക്ക് 33 വയസ് വരെയും, SC/ST ക്കാര്‍ക്ക് 35 വയസ് വരെയും അപേക്ഷിക്കാനാവും.
സ്‌കാഫോള്‍ഡര്‍ പോസ്റ്റില്‍ പത്താം ക്ലാസ് വിജയമാണ് യോഗ്യത. മാത്രമല്ല ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്.
റിഗ്ഗര്‍ പോസ്റ്റില്‍ നാലാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാനാവും. റിഗ്ഗിങ് ജോലികളില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
തെരഞ്ഞെടുപ്പ് എങ്ങനെ?
മേല്‍ പറഞ്ഞ രണ്ട് തസ്തികകളിലേക്കും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പ്രാക്ടിക്കല്‍, ഫിസിക്കല്‍ പരീക്ഷകള്‍ നടത്തും. 100 മാര്‍ക്കിന്റെ പരീക്ഷയില്‍ വിജയിക്കുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് വിളിക്കുകയും ചെയ്യും.
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി നവംബര്‍ 29ന് മുന്‍പായി അപേക്ഷിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പുറമെയുള്ളവര്‍ 200 രൂപ അപേക്ഷ ഫീസ് അടയ്ക്കണം.
ശേഷം അപേക്ഷയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റ്, അപേക്ഷ ഫീസ് എന്നിവ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ അഡ്രസിലേക്ക് തപാല്‍ മുഖേന അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.
E-mail: career@cochinshipyard.in.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment