കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് II റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് വഴി ഡിസംബര്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
കാറ്റഗറി നമ്പര്‍: 378/2024
ഒഴിവ്
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍- സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റില്‍ 03 ഒഴിവുകളാണുള്ളത്.
ശമ്പളം
ജോലി ലഭിച്ചാല്‍ 15,190 രൂപ തുടക്ക ശമ്പളം ലഭിക്കും. 30,190 രൂപവരെ ശമ്പളം കൂടാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 മുതല്‍ 40 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മാത്രമല്ല ഹയര്‍ സെക്കണ്ടറി തലം വരെയെങ്കിലും ഹിന്ദി പഠിച്ചിരിക്കണം. ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ലോവര്‍ (KGTE) സര്‍ട്ടിഫിക്കറ്റും വേണം.
അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ, കേരള സര്‍ക്കാരോ അംഗീകരിച്ച കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ആറുമാസത്തില്‍ കുറയാത്ത കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം ?
യോഗ്യരായവര്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നേരത്തെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പ്രൊഫൈലിലൂടെ നേരിട്ട് അപേക്ഷിക്കാം. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
Comments
Post a Comment