തിരുവനന്തപുരം ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പങ്കെടുക്കാം. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. വിശദ വിവരങ്ങള്‍ ചുവടെ,
ഒഴിവുകള്‍
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. സെയില്‍സ് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് പ്രൊമോട്ടേഴ്‌സ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് (സെയില്‍സ്), ഓഫീസ് സ്റ്റാഫ് കം ടെലി മാര്‍ക്കറ്റിങ് തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്.
ആര്‍ക്കൊക്കെ പങ്കെടുക്കാം ?
36 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി - തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും ജോലിയുണ്ട്. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പങ്കെടുക്കാം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്.
തീയതി ?
നവംബര്‍ 21 രാവിലെ 10ന് , തിരുവനന്തപുരം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍.
സംശയങ്ങള്‍ക്ക്: 0471 2992609, 8921916220.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment