സമഗ്ര ശിക്ഷ കേരള സ്‌കില്‍ കോര്‍ഡിനേറ്റര്‍
സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റുകളിലേക്ക് സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
എംബിഎ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക് ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ അപേക്ഷിക്കാം.
പ്രായ പരിധി 20 വയസ് മുതല്‍ 35 വയസ് വരെ. താല്‍പര്യമുള്ളവര്‍ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നവംബര്‍ 20 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവില്‍ ഹാജരാകണം .ഫോണ്‍: 04772239655 . കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോഗ്:
http://ssaalappuzha.blogspot.com സന്ദര്‍ശിക്കുക.
ബസ് ഡ്രൈവര്‍
തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജില്‍ ബസ് ഡ്രൈവര്‍ കം ക്ലീനറുടെ ഒഴിവിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
യോഗ്യത: ഏഴാം ക്ലാസ് വിജയവും ബാഡ്‌ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിള്‍ ലൈസന്‍സും വേണം. കൂടാതെ 10 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 20 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാകണം.
അടുക്കള സഹായി
കേപ്പിന്റെ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് അടുക്കള സഹായിയെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. വനിതകള്‍ക്കാണ് അപേക്ഷിക്കാനുവക.
പാചകം ചെയ്യാനും എഴുത്തും വായനയും അറിഞ്ഞിരിക്കണം.
താല്‍പര്യമുള്ളവര്‍ പ്രായം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം എന്നിവയും സഹിതം നവംബര്‍ 25 ന് രാവിലെ 10.30നകം അഭിമുഖത്തിന് ഹാജരാകണം. സംശയങ്ങള്‍ക്ക് 04672250377, 9495656060 ബന്ധപ്പെടുക.
ഒപി കൗണ്ടര്‍ സ്റ്റാഫ്
തിരുവനന്തപുരത്തെ നെടുമങ്ങാട് ജില്ല ആശുപത്രയിലേക്ക് ഒപി കൗണ്ടര്‍ സ്റ്റാഫിനെ ആവശ്യമുണ്ട്. താല്‍ക്കാലിക പോസ്റ്റില്‍ ഒരു ഒഴിവാണുള്ളത്.
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.
താല്‍പര്യമുള്ളവര്‍ നവംബര്‍ 22ന് രാവിലെ 10.30ന് ജില്ല പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
ജില്ലകളിലെ തൊഴിലവസരങ്ങള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
കേരളത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ ജോലികള്‍. get-temporary-government-jobs-kerala-districts-latest-vacancies
#job #jobnews #job vacancies #job opportunities #kerala jobs

Comments
Post a Comment