1.
തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ അറ്റന്‍ഡര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കസ് നിയമനം. ജനനി, സീതാലയം, ആയുഷ്മാന്‍ ഭവ എന്നീ പദ്ധതികളിലായി താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുന്നത്. മാസം 18,390 രൂപ ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
45 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
എസ്.എസ്.എല്‍.സി വിജയിക്കണം. പുറമെ എ ക്ലാസ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴില്‍ 3 വര്‍ഷത്തെ ജോലി പരിചയവും വേണം.
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ (ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ഫോട്ടോ ഉള്‍പ്പെടുന്ന) യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ dmohomeotvm@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും.
2. കുക്ക്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കുക്കിനെ നിയമിക്കുന്നു. താല്‍ക്കാലിക ജോലിയാണ്.
വനിതകള്‍ക്കാണ് അവസരം. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം.
ഇന്റര്‍വ്യൂ
നവംബര്‍ 11ന് രാവിലെ 10.30ന് നടക്കും. സ്ഥലം: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോട്ടയം ഡിവിഷണല്‍ ഓഫീസ്.
സംശയങ്ങള്‍ക്ക്: 04812961775
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക: Click

Comments
Post a Comment