ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് ഐ.ഡി.ബി.ഐ ബാങ്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഇന്നുമുതല്‍ (21-11-2024) മുതല്‍ നവംബര്‍ 30 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവുക. അസിസ്റ്റന്റ് മാനേജര്‍ 'ഗ്രേഡ് O 2025-26' പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
പോസ്റ്റിന്റെ പേര്
ഐ.ഡി.ബി.ഐ ബാങ്കില്‍- ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ (JAM), Grade O റിക്രൂട്ട്‌മെന്റ്.
1. ജനറലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ്
2. അഗ്രി അസറ്റ് ഓഫീസര്‍ (AAO)
ഒഴിവുകള്‍
ജനറലിസ്റ്റ് തസ്തികയില്‍ 500 ഒഴിവുകളും, സ്‌പെഷ്യലിസ്റ്റ്, അഗ്രി അസറ്റ് ഓഫീസര്‍ പോസ്റ്റില്‍ 100 ഒഴിവുകളുമുണ്ട്.
ഇതില്‍ ജനറലിസ്റ്റ് പോസ്റ്റിലേക്ക് ഒഴിവുള്ള സംസ്ഥാനങ്ങളിലേക്ക് മാത്രമായി അപേക്ഷ നല്‍കണം. കേരളത്തില്‍ 30 ഒഴിവുകളാണുള്ളത്. അതേസമയം സ്‌പെഷ്യലിസ്റ്റ് പോസ്റ്റില്‍ ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
പ്രായം
20 മുതല്‍ 25 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ 1999 ഒക്ടോബര്‍ 2നും, 2004 ഒക്ടോബര്‍ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. (എസ്.സി-എസ്.ടി 30 വയസ് വരെ, ഒബിസി 28 വയസ് വരെ, ഭിന്നശേഷിക്കാര്‍ 35 വയസ് വരെ അപേക്ഷിക്കാം)
വിദ്യാഭ്യാസ യോഗ്യത
ജനറലിസ്റ്റ് പോസ്റ്റില്‍ 'ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.' (ഡിപ്ലോമ കോഴ്‌സുകള്‍ പരിഗണിക്കില്ല).
സ്‌പെഷ്യലിസ്റ്റ് -അഗ്രി പോസ്റ്റില്‍ അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ്, ഫിഷറി സയന്‍സ്/ എഞ്ചിനീയറിങ്, അനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, ഡയറി സയന്‍സ്/ ടെക്‌നോളജി, ഫുഡ് സയന്‍സ് / ടെക്‌നോളജി, അഗ്രോ ഫോറസ്ട്രി, എന്നിവയില്‍ ബി.എസ്.സി/ ബി.ടെക്/ ബി.ഇ നാലുവര്‍ഷ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് ഡിഗ്രിക്ക് 60 ശതമാനം മാര്‍ക്കും, SC/ ST/ PwBD ക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഉദ്യോഗാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും, ഡോക്യുമെന്റ് വെരിഫിക്കേഷന്റെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. തെറ്റുത്തരത്തിന് മൈനസ് മാര്‍ക്ക് ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം ?
ഉദ്യോഗാര്‍ഥികള്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം Career/ Current Opening തെരഞ്ഞെടുത്ത് Recruitment of junior assistant manager (jam) grade 0 2025-26 തെരഞ്ഞെടുക്കുക. ശേഷം ApplY online ബട്ടണില്‍ ക്ലിക് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കാം.
രജിസ്റ്റര്‍ ചെയ്യുന്നതിനായി Click here for new registration എന്ന ബട്ടണില്‍ ക്ലിക് ചെയ്ത് വിവരങ്ങളും, പാസ് വേര്‍ഡും നല്‍കി പുതിയ ഐഡിയും ക്രിയേറ്റ് ചെയ്യാം. എസ്.സി-എസ്.ടി, PWBD വിഭാഗക്കാര്‍ 250 രൂപ ഇന്റിമേഷന്‍ ഫീസായി നല്‍കണം. അല്ലാത്തവര്‍ക്ക് 1050 രൂപ അപേക്ഷ ഫീസുണ്ട്. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
AppLY: click
Notification : click
Website : click
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക: Click

Comments
Post a Comment