കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള അപ്പലേറ്റ് ട്രിബ്യൂണലില്‍ ജോലിയവസരം. ഡിഗ്രിക്കാര്‍ക്കായി സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായവര്‍ ഡിസംബര്‍ 16ന് മുന്‍പ് താഴെ നല്‍കിയിരിക്കുന്ന മാതൃകയില്‍ അപേക്ഷ നല്‍കണം.
ഒഴിവുകള്‍,
ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ജോലി.
പരസ്യ നമ്പര്‍: DR/2024-25
സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി = 15 ഒഴിവ്.
പ്രൈവറ്റ് സെക്രട്ടറി = 20 ഒഴിവ്.
ലാസ്റ്റ് ഡേറ്റ്: ഡിസംബര്‍ 16
ശമ്പളം
സീനിയര്‍ പ്രൈവറ്റ് സെക്രട്ടറിക്ക് 47,600 മുതല്‍ 1,51,100 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
പ്രൈവറ്റ് സെക്രട്ടറി പോസ്റ്റില്‍ 44,900 രൂപ മുതല്‍ 1,42,400 രൂപവരെയും ശമ്പളം ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
രണ്ട് പോസ്റ്റുകളിലും 35 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. 120 വേര്‍ഡ്/ മിനുട്ടില്‍ ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പിങ് അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
സെലക്ഷന്‍?
എഴുത്ത് പരീക്ഷയുടെയും, സ്‌കില്‍ ടെസ്റ്റിന്റെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെെൈന്ന, ബെംഗളൂരു, ഗുവാഹത്തി, ലക്‌നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. രണ്ട് സെന്ററുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവും.
പരീക്ഷ രീതി, സിലബസ്, മറ്റു വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനിലുണ്ട്.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ വിശദമായ അപേക്ഷ പൂരിപ്പിച്ച് തപാല്‍ മുഖേന ഡിസംബര്‍ 16ന് മുന്‍പായി നിര്‍ദ്ദിശ്ട വിലാസത്തില്‍ അയക്കണം. രണ്ട് തസ്തികകളിലും അപേക്ഷിക്കുന്നവര്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി.
അപേക്ഷ മാതൃക താഴെ നോട്ടിഫിക്കേഷനിലുണ്ട്. അപേക്ഷ ഫോം പൂരിപ്പിച്ച് The Deputy Registrar, Income Tax Appellate Tribunal, Pratishta Bhavan, Old Central Govt. Offices Building, 4th Floor, 101, Maharshi Karve Marg, Mumbai- 400 020 എന്ന വിലാസത്തില്‍ അയക്കുക.
അപേക്ഷ എന്‍വലപ്പിന് മുകളില്‍ APPLICATION FOR THE POST OF Sr. PS/PS/Sr.PS&PS BOTH എന്ന് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.

Comments
Post a Comment