ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഗ്രൂപ്പ്- സി സിവിലിയന്‍ പോസ്റ്റില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡ്രാഫ്റ്റ്‌സ്മാന്‍, എം.ടി.എസ് (പ്യൂണ്‍) പോസ്റ്റുകളിലാണ് നിയമനം. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ലാസ്റ്റ് ഡേറ്റ് ഡിസംബര്‍ 15.
ഒഴിവുകള്‍
ഡാഫ്റ്റ്‌സ്മാന്‍ = 01 ഒഴിവ്
എം.ടി.എസ് (പ്യൂണ്‍) = 02 ഒഴിവ് (ഒബിസി- 1, ഇഡബ്ല്യൂഎസ്- 1 )
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഡ്രാഫ്റ്റ്‌സ്മാന്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനാവുക. പ്യൂണ്‍ പോസ്റ്റില്‍ 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് പോസ്റ്റിലും സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ഡ്രാഫ്റ്റ്‌സ്മാന്‍: പോസ്റ്റിലേക്ക് സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ മറൈന്‍ എഞ്ചിനീയറിങ്/ നേവല്‍ ആര്‍കിടെക്ച്ചര്‍/ ഷിപ്പ് ബില്‍ഡിങ് എന്നിവയിലേതിലെങ്കിലും
അംഗീകൃത ഡിപ്ലോമ വേണം.
OR
മേല്‍ പറഞ്ഞ ഏതെങ്കിലും വിഷയത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
പ്യൂണ്‍: പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓഫീസ് അറ്റന്‍ഡറായി രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുണ്ട്. അപേക്ഷകരില്‍ നിന്ന് യോഗ്യരായവര്‍ക്ക് പരീക്ഷ ഹാള്‍ ടിക്കറ്റ് നല്‍കും. പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തി പോസ്റ്റിങ് നല്‍കും.
അപേക്ഷിക്കേണ്ട വിധം ?
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന അപേക്ഷ ലിങ്ക് തുറക്കുക. ശേഷം അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഇംഗ്ലീഷ്/ ഹിന്ദിയില്‍ പൂരിപ്പിക്കുക.
ശേഷം ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, സംവരണം സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുടെ കോപ്പികള്‍ സഹിതം ഡിസംബര്‍ 15ന് മുന്‍പായി താഴെ കാണുന്ന വിലാസത്തില്‍ അയക്കണം.
Coast Guard Headquarters,
Coast Guard Adminitsrative Complex
C1, Phase II, Indutsrial Area,
Sector62,Noida,
U.P. – 201309
അപേക്ഷ ലെറ്ററിന് മുകളില്‍ 'APPLICATON FOR THE POST OF DRAUGHTSMAN/ MTS (PEON)' എന്ന് രേഖപ്പെടുത്തണം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ നോട്ടിഫിക്കേഷനുകള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സര്‍ക്കാര്‍ ജോലിയൊഴിവുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment