ഐ.ടി.ബി.പിയില്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ വിവിധ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ഗ്രൂപ്പ് സി താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുന്നത്, എങ്കിലും ഇവ സ്ഥിരപ്പെടുത്തി കിട്ടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് യോഗ്യരായവരെല്ലാം പരമാവധി അപേക്ഷിക്കാന്‍ ശ്രമിക്കുക. ഡിസംബര്‍ 14 ആണ് ലാസ്റ്റ് ഡേറ്റ്.
പോസ്റ്റുകള്‍ & ഒഴിവുകള്‍
സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) - പുരുഷന്‍ = 78 ഒഴിവുകള്‍.
സബ് ഇന്‍സ്‌പെക്ടര്‍ (ടെലികമ്മ്യൂണിക്കേഷന്‍) - സ്ത്രീ = 14 ഒഴിവുകള്‍.
ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) - പുരുഷന്‍ = 325 ഒഴിവുകള്‍.
ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) - സ്ത്രീ = 58 ഒഴിവുകള്‍.
കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) - പുരുഷന്‍ = 44 ഒഴിവുകള്‍.
കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) - സ്ത്രീ = 07 ഒഴിവുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 മുതല്‍ 23 വയസിനടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ അപേക്ഷിക്കാം. 20നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കും അവസരമുണ്ട്. ഇതിന് പുറമെ എസ്.സി-എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
1. സബ് ഇന്‍സ്‌പെക്ടര്‍ വിഭാഗത്തില്‍ സയന്‍സ് വിഷയങ്ങളിലെ ഡിഗ്രിയാണ് യോഗ്യത. (Science with Physics, Chemitsry and Mathematics or Information Technology or Computer Science or Eletcronics and Communication or Eletcronics and Intsrumentation)
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാം.
2. ഹെഡ് കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ പ്ലസ് ടു സയന്‍സ് പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.
3. കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ പത്താം ക്ലാസ് വിജയിച്ചാല്‍ മതി. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് അഭികാമ്യം.
ശമ്പളം എത്ര ?
സബ് ഇന്‍സ്‌പെക്ടര്‍ = 35,400 - 1,12,400.
ഹെഡ് കോണ്‍സ്റ്റബിള്‍ = 25,500 - 81,100
കോണ്‍സ്റ്റബിള്‍ = 21,700- 69-100
തെരഞ്ഞെടുപ്പ് പ്രക്രിയ
പൊലിസ് സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആയതുകൊണ്ട് തന്നെ ഫിസിക്കല്‍ ടെസ്റ്റും, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റും വിജയിക്കേണ്ടതുണ്ട്. പുറമെ എഴുത്ത് പരീക്ഷയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടക്കും. മെഡിക്കല്‍ ഫിറ്റ്‌നസും ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം ?
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഐ.ടി.ബി.പി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഡിസംബര്‍ 14ന് മുന്‍പായി അപേക്ഷ നല്‍കുക. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസുകാര്‍ 200 രൂപയും, എസ്.സി-എസ്.ടി, വനിതകള്‍ എന്നിവര്‍ ഫീസില്ലാതെയും അപേക്ഷിക്കാം.
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ ബട്ടണ്‍ ക്ലിക് ചെയ്യുക.
സേനകളിലെ ഒഴിവുകളറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment