കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് മുഖേന സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് വന്നിരിക്കുന്ന പുതിയ റിക്രൂട്ട്‌മെന്റുകളാണ് ചുവടെ, ഒമാനിലേക്ക് ടീച്ചർമാരെയും, സൗദിയിലേക്ക് നഴ്‌സുമാരെയുമാണ് നിയമിക്കുന്നത്. രണ്ടിടത്തും വനിതകൾക്കായാണ് ഒഴിവുകൾ വന്നിട്ടുള്ളത്. ജോലി ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വിശദവിവരങ്ങൾ വായിച്ച് മനസിലാക്കി അപേക്ഷ നൽകുക.
ഒമാനിൽ ടീച്ചർ
ഒമാനിലെ പ്രശസ്തമായ സ്‌കൂളിലേക്ക് വനിത അധ്യാപകരെ നിയമിക്കുന്നു. തോൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച് നവംബർ 18നകം അപേക്ഷ നൽകുക.
ഒഴിവുകൾ
ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിലാണ് ടീച്ചർമാരെ ആവശ്യമുള്ളത്. പ്രൈമറി ക്ലാസുകളിലും (1-4 വരെ ക്ലാസുകൾ), സീനിയർ ക്ലാസുകളിലും ഒഴിവുകളുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം?
40 വയസിന് താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം.
- പ്രൈമറി ഇംഗ്ലീഷ് ടീച്ചർ : ഇംഗ്ലീഷിൽ ഡിഗ്രിയോ പിജിയോ കഴിഞ്ഞവരായിരിക്കണം. കൂടെ ബി.എഡും ആവശ്യമുണ്ട്. CBSE/ ICSE സ്‌കൂളുകളിൽ അധ്യാപകരായുള്ള രണ്ട് വർഷത്തെ എക്‌സ്പീരിയൻസും ആവശ്യമുണ്ട്.
- ഇംഗ്ലീഷ് ടീച്ചർ (സീനിയർ ക്ലാസുകൾ) : ഇംഗ്ലീഷിൽ ഡിഗ്രിയോ പിജിയോ കഴിഞ്ഞവരായിരിക്കണം. കൂടെ ബി.എഡും വേണം. CBSE/ICSE സ്‌കൂളുകളിൽ അധ്യാപകരായുള്ള 3 വർഷത്തെ എക്‌സ്പീരിയൻസ് ഉള്ളവരായിരിക്കണം.
- പ്രൈമറി സയൻസ് ടീച്ചർ : സയൻസിൽ ഡിഗ്രിയോ പിജിയോ കഴിഞ്ഞവരായിരിക്കണം. കൂടെ ബി.എഡും. CBSE/ ICSE സ്‌കൂളുകളിൽ അധ്യാപകരായുള്ള 2 വർഷത്തെ എക്‌സ്പീരിയൻസ് ഉള്ളവരായിരിക്കണം.
- സയൻസ് ടീച്ചർ : ബോട്ടണി/ സുവോളജിയിൽ ഡിഗ്രിയോ പിജിയോ കഴിഞ്ഞവരായിരിക്കണം. കൂടെ ബി.എഡും. CBSE/ICSE സ്‌കൂളുകളിൽ അധ്യാപകരായുള്ള 2 വർഷത്തെ എക്‌സ്പീരിയൻസ് ഉള്ളവരായിരിക്കണം.
9ാം ക്ലാസുമുതൽ മുകളിലേക്ക് ബയോളജി പഠിപ്പിക്കുന്നതിന് ബയോളജി മെയിൻ വിഷയമായി പഠിച്ചിരിക്കണം.
ശമ്പളം എത്ര?
300 ഒമാനി റിയാലാണ്(65,000 രൂപ) ശമ്പളമായി ലഭിക്കുക. ഇതിന് പുറമെ സൗജന്യ താമസവും, വിമാന ടിക്കറ്റും, മെഡിക്കലും, വിസയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 18ന് മുൻപായി ഏറ്റവും പുതിയ സിവി teachers@odepc.in എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുക. സബ്ജക്ട് ലൈനിൽ Teachers to Oman എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.
Notification: Click
സൗദിയിൽ നഴ്‌സ്
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സുമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ നവംബർ 24ന് മുൻപായി സിവി അയക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
35 വയസിന് താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം. Bsc/ PBBN/ Msc നഴ്‌സിങ് യോഗ്യതയാണ് ചോദിച്ചിട്ടുള്ളത്. പുറമെ രണ്ട് വർഷത്തെ എക്‌സ്പീരിയൻസും ആവശ്യമാണ്.
ശമ്പളം എത്ര?
4110 സൗദി റിയാലാണ് ശമ്പളമായി ലഭിക്കുക. ഇതിന് പുറമെ പ്രത്യേക അലവൻസുകളും ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ കമ്പനി നൽകും.
അപേക്ഷിക്കേണ്ട വിധം?
താൽപര്യമുള്ള ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന വിശദമായ വിജ്ഞാപനം വായിച്ച് നവംബർ 24ന് മുൻപായി അപേക്ഷിക്കുക.
ബയോഡാറ്റ, പാസ്‌പോർട്ട് സസൈസ് ഫോട്ടോ, പാസ്‌പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കോപ്പി എന്നിവ gcc@odepc.in എന്ന ഐഡിയിലേക്ക് മെയിൽ ചെയ്താണ് അപേക്ഷിക്കേണ്ടത്. മെയിലിന്റെ സബ്ജക്ട് ലൈനിൽ Female Nurses to MOH- KSA എന്ന് രേഖപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.
Notification: Click
Comments
Post a Comment