വാര്‍ഡനെ ആവശ്യമുണ്ട്
കണ്ണൂര്‍ ജില്ലയില്‍ മുണ്ടയാട്, വയക്കര ജില്ല സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് വാര്‍ഡന്‍മാരെ നിയമിക്കുന്നു. ഓരോ ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് യോഗ്യത. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി.
താല്‍പര്യമുള്ളവര്‍ നവംബര്‍ 7ന് രാവിലെ 11 മണിക്ക് നടക്കും. സംശയങ്ങള്‍ക്ക്: 0497 2700485.
കോര്‍ഡിനേറ്റര്‍ ഒഴിവ്
ആലപ്പുഴ ജില്ലയില്‍ എം.എസ്.എം.ഇ പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കോര്‍ഡിനേറ്റര്‍ മാരെ നിയമിക്കുന്നു.
പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 7,8,9 തീയതികളിലായി അഭിമുഖം നടക്കും. സ്ഥലം: ആലപ്പുഴ എം.എസ്.എം.ഇ പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസ്.
സംശയങ്ങള്‍ക്ക്: 9656000910
ഗ്രാജ്വേറ്റ് ഇന്റേണ്‍
കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (LSGD) യില്‍ ഗ്രാജ്വേറ്റ് ഇന്റേണാവാം. 4 ഒഴിവുകള്‍.
ബി.ടെക് സിവില്‍ ആന്റ് കംപ്യൂട്ടര്‍ സയന്‍സ്. ഒരു വര്‍ഷത്തേക്കാണ് നിയമനം.
നവംബര്‍ 8നകം https://connect.asapkerala.gov.in/ മുഖേന അപേക്ഷിക്കുക.
Comments
Post a Comment