തൃശൂരിലെ ജില്ല ഹോമിയോ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍. ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ പോസ്റ്റുകളിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഇന്റര്‍വ്യൂ ഡിസംബറില്‍ നടക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് പോസ്റ്റിലേക്കും പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.
മാത്രമല്ല ലാബ് അറ്റന്‍ഡര്‍ പോസ്റ്റില്‍ ലാബില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സമാനമായി ഫാര്‍മസി അറ്റന്‍ഡര്‍ക്ക് ഹോമിയോ ഫാര്‍മസി കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
ഇന്റര്‍വ്യൂ ?
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി താഴെ കാണുന്ന തീയതികളില്‍ തൃശൂര്‍ ജില്ല ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരുക.
ലാബ് അറ്റന്‍ഡര്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 5ന് രാവിലെ 10ന്.
ഫാര്‍മസി അറ്റന്‍ഡര്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7ന് രാവിലെ 10ന്.
സംശയങ്ങള്‍ക്ക്: 0487 2389065.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment