കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KIIDC) കീഴില്‍ ജോലി. അരുവിക്കര പ്ലാന്റിലേക്ക് സ്റ്റോര്‍ കം സെയില്‍സ് ഇന്‍ചാര്‍ജ്, കെമിസ്റ്റ് പോസ്റ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. നവംബര്‍ 27നകം അപേക്ഷ സമര്‍പ്പിക്കണം.
ഒഴിവുകള്‍
കേരള ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അരുവിക്കര പ്ലാന്റിലേക്ക് സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ്, കെമിസ്റ്റുമാരെ നിയമിക്കുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
സ്റ്റോര്‍ കം സെയില്‍സ് ഇന്‍ചാര്‍ജ്
45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനാവുക. സയന്‍സിലോ കൊമേഴ്‌സിലോ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ സ്റ്റോര്‍ കീപ്പിങ്ങില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
കെമിസ്റ്റ്
40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് കെമിസ്റ്റ് പോസ്റ്റിലേക്കാണ് അപേക്ഷിക്കാനാവുക. ബി.എസ്.സി കെമിസ്ട്രി കഴിഞ്ഞവരായിരിക്കണം. പുറമെ ഏതെങ്കിലും ഫുഡ് ഇന്‍ഡസ്ട്രിയില്‍ കെമിസ്റ്റ് ആയി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
ശമ്പളം എത്ര?
സ്റ്റോര്‍ കം സെയില്‍ ഇന്‍ചാര്‍ജ് പോസ്റ്റില്‍ മാസം 22,000 രൂപ ശമ്പളമായി ലഭിക്കും.
കെമിസ്റ്റ് പോസ്റ്റില്‍ 22,500 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് നവംബര്‍ 27ന് വൈകീട്ട് 5ന് മുന്‍പായി
Managing Director Authorized Signatory
KIIDC
rc.84/3(Old 36/1)
NH 66 Bypass Service road.
Enchaikal jn,Chackai.p.O.
Thiruvanamthapuram, 69 5024 എന്ന വിലാസത്തില്‍ അയക്കുക.
അപേക്ഷ ഫോം: Click
നോട്ടഫിക്കേഷന്‍: Click
Website: Click
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ ഇനി വാട്‌സ്ആപ്പില്‍: Click
Comments
Post a Comment