ഫയര്‍മെന്‍, ഫയര്‍വുമണ്‍ പോസ്റ്റുകളില്‍ കേരള പി.എസ്.സി അടുത്ത മാസം വിജ്ഞാപനമിറക്കും. ഫയര്‍മെന്‍ ട്രെയിനി, ഫയര്‍മെന്‍ (ഡ്രൈവര്‍)-ട്രെയിനി ഉള്‍പ്പെടെ 40 ഓളം പോസ്റ്റുകളിലാണ് ഡിസംബര്‍ 16ന്റെ ഗസറ്റില്‍ നോട്ടിഫിക്കേഷന്‍ എത്തുക. 2025 ജനുവരി 15 വരെ ആയിരിക്കും ഓണ്‍ലൈന്‍ അപേക്ഷ.
പോസ്റ്റ് / ഒഴിവ്
കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), (ഡ്രൈവര്‍) നിയമനം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം
27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അതില്‍ ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
പ്ലസ് ടു/ തത്തുല്യം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാനാവും. അതോടൊപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ മുന്‍ഗണന യോഗ്യതയായി ചോദിച്ചിട്ടുണ്ടെങ്കിലും അത് നിര്‍ബന്ധമില്ല.
ശാരീരിക യോഗ്യത ഇങ്ങനെ?
അപേക്ഷകര്‍ കായികമായി ഫിറ്റായിരിക്കണം. 165 സെ.മീ ഉയരവും, 50 കിലോ തൂക്കവും വേണം. 81 സെ.മീറ്ററാണ് നെഞ്ചളവ്-അത് 5 സെ.മീ എക്‌സ്പാന്‍ഷനും വേണം. (എസ്.സി- എസ്.ടിക്കാര്‍ക്ക് ശാരീരിക അളവില്‍ വ്യത്യാസമുണ്ട്)
ഇതിന് പുറമെ ഉദ്യോഗാര്‍ഥികള്‍ നീന്തല്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. വിവരങ്ങള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.keralapsc.gov.in/
ഏറ്റവും പുതിയ പി.എസ്.സി നോട്ടിഫിക്കേഷനുകള്‍ക്ക് : Click
kerala-psc-fire-man-fire-women-recruitment-for-plus-two-holders

Comments
Post a Comment